മുത്തലാഖ് അസാധുവാക്കിയാൽ വിവാഹമോചനത്തിന് നിയമം കൊണ്ടുവരും –കേന്ദ്രം
text_fieldsന്യൂഡൽഹി: മുത്തലാഖ് അസാധുവും ഭരണഘടനാ വിരുദ്ധവുമായി കോടതി പ്രഖ്യാപിച്ചാൽ, മുസ്ലിംകളുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ നടന്നുവരുന്ന വാദത്തിെൻറ മൂന്നാം ദിവസം അഞ്ചംഗ ഭരണഘടന ബെഞ്ചിനു മുമ്പാകെ അറ്റോണി ജനറൽ മുകുൾ രോഹതഗിയാണ് സർക്കാറിെൻറ നിലപാട് വ്യക്തമാക്കിയത്. മുത്തലാഖ് സമ്പ്രദായം അസാധുവാക്കിയാൽ വിവാഹേമാചനത്തിന് മുസ്ലിം പുരുഷനു മുന്നിലുള്ള വഴി എന്താണെന്ന് ജസ്റ്റിസ് യു.യു. ലളിത് ചോദിച്ചപ്പോഴായിരുന്നു അറ്റോണി ജനറലിെൻറ മറുപടി.
എന്നാൽ, ചീഫ് ജസ്റ്റിസ് ജെ.എസ്. േഖഹാർ ഇടപെട്ടു. സുപ്രീംകോടതി ഭരണഘടനയുടെ മാത്രമല്ല, ന്യൂനപക്ഷ നിയമത്തിെൻറയും സംരക്ഷകരാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് മതത്തിന് അനിവാര്യമാണോ അല്ലയോ എന്ന വിഷയമാണ് സർക്കാർ ആദ്യം കണക്കിലെടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കോടതിയുടെ അഭിപ്രായത്തോട് അറ്റോണി ജനറൽ വിയോജിച്ചു. മുത്തലാഖ് പ്രശ്നത്തെ കോടതി തെറ്റായ രീതിയിലാണ് സമീപിക്കുന്നത്. വിശുദ്ധ ഖുർആൻ വ്യാഖ്യാനിക്കുകയല്ല കോടതിയുടെ േജാലി. ഒരു രീതി ഇസ്ലാമിന് ആവശ്യമാണോ അല്ലയോ എന്നു പരിശോധിക്കുന്ന സഭാകോടതിയല്ല സുപ്രീംകോടതി -അദ്ദേഹം പറഞ്ഞു. മുത്തലാഖ് മതത്തിൽ അവശ്യം വേണ്ട ഒന്നല്ലെന്ന് കോടതി വിധിച്ചാൽതന്നെ ഒന്നും സംഭവിക്കില്ല. ഒരു പടികൂടി മുന്നോട്ടുകടന്ന്, മുത്തലാഖ് അസാധുവാക്കണം എന്നതാണ് പ്രസക്തമായ കാര്യം. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഭരണഘടനാ ധാർമികതക്ക് ഇൗ രീതി എതിരാണോ അല്ലയോ എന്ന കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്.
മുത്തലാഖിെൻറ മൂന്നു രൂപങ്ങളും (‘തലാഖെ ബിദ്അ’, ‘തലാഖെ ഹസൻ’, ‘തലാഖെ അഹ്സൻ’) ഏകപക്ഷീയവും നീതിരഹിതവും അസമത്വം നിറഞ്ഞതുമാണെന്നിരിക്കെ, കോടതി അവ അസാധുവാക്കണമെന്ന് എ.ജി വാദിച്ചു. 1937ൽതന്നെ ശരീഅത്ത് നിയമപ്രകാരം മതത്തിൽനിന്ന് വിവാഹത്തെയും വിവാഹമോചനത്തെയും വേർതിരിച്ചിട്ടുണ്ട്. വിവാഹം, വിവാഹമോചനരീതികൾ 1937െല നിയമത്തിെൻറ രണ്ടാം വകുപ്പുപ്രകാരം ക്രോഡീകരിച്ച് വ്യക്തിനിയമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 14, 15, 21, 51-എ അനുച്ഛേദങ്ങൾ പ്രകാരമുള്ള മൗലികാവകാശങ്ങളായ ലിംഗസമത്വം, ലിംഗനീതി, ലിംഗവിവേചനം, മനുഷ്യാവകാശം എന്നിവയുടെ ഉരകല്ലിലാണ് അവ പരിശോധിക്കേണ്ടത്.
ഏതെങ്കിലുമൊരു മതത്തിനോ വിശ്വാസത്തിനോ ആവശ്യമായ മതപരമായ രീതികൾ എന്തൊക്കെയെന്ന് നിർവചിക്കാൻ ഇൗ കോടതിക്ക് കഴിയില്ല. എന്നാൽ, വിവാഹവും വിവാഹമോചനവും മതത്തിൽനിന്ന് വേർപെടുത്തിയാൽ, 1937െല നിയമത്തിെൻറ രണ്ടാം വകുപ്പുപ്രകാരം തലാഖ് രീതികൾക്ക് ഭരണഘടനയുടെ 25ാം അനുച്ഛേദ (മതസ്വാതന്ത്ര്യം) പ്രകാരമുള്ള സംരക്ഷണം കിട്ടില്ല. അതുകൊണ്ട് തലാഖ് 25ാം അനുച്ഛേദത്തിെൻറ പരിധിക്കു പുറത്താണ്. രാജ്യത്ത് നിലനിൽക്കുന്ന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 13ാം അനുച്ഛേദപ്രകാരമാണ് തലാഖ് നിയമമായത്. അത് ഭരണഘടനാപരമായി ധാർമികമായിരിക്കണം. ഭരണഘടനാ ധാർമികതയെന്ന പദം മതേതരത്വം, അന്തസ്സ്, വിവേചനരഹിതം എന്നിവ ഉൾക്കൊള്ളുന്നതാണ്. സമൂഹത്തിന് അനുവദനീയമാകുന്നതെല്ലാം ഭരണഘടനാപരമായി ധാർമികമാകണമെന്നില്ല. മതവിശ്വാസങ്ങൾ ശാസ്ത്രീയമായോ മറ്റു തലങ്ങളിലോ പരിശോധിക്കാൻ കഴിയിെല്ലന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ പുസ്തകം തുറക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ ഭരണഘടന ബെഞ്ചിനു മുമ്പാകെ നിൽക്കുന്നതെന്ന് മറുപടിയായി അറ്റോണി ജനറൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.