ഷഹീൻബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യും -ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ പ്രതിഷേധിക്കുന്ന വനി ത സമരക്കാരെ ഒറ്റമണിക്കൂർ കൊണ്ട് ഒഴിപ്പിക്കുെമന്ന് ബി.ജെ.പി എം.പി പർവേശ് വർമ. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര ്‍ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്നും അതിനാൽ ഡൽഹി നിവാസികൾ ചിന്തിച്ച് തീരുമാനമെടുക്കണമെന്നും പർവേശ് വർമ പറഞ്ഞു.
‘‘ലക്ഷകണക്കിന് ആളുകളാണ് ഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുള്ളത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും.ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല.’’- പർവേശ് പറഞ്ഞു.
#WATCH: BJP MP Parvesh Verma says, "...Lakhs of people gather there (Shaheen Bagh). People of Delhi will have to think & take a decision. They'll enter your houses, rape your sisters&daughters, kill them. There's time today, Modi ji & Amit Shah won't come to save you tomorrow..." pic.twitter.com/1G801z5ZbM
— ANI (@ANI) January 28, 2020
പടിഞ്ഞാറൻ ഡൽഹിയിലെ വികാസ്പുരി നിയോജക മണ്ഡലത്തിലെ ബി.ജെ.പി പ്രചാരണ റാലിയിലാണ് പർവേശ് വിവാദ പ്രസ്താവന നടത്തിയത്. ഫെബ്രുവരി 11ന് നടക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിലെ എല്ലാ സമരങ്ങളെയും പ്രതിഷേധക്കാരെയും ഒറ്റമണിക്കൂറിനുള്ളിൽ ഒഴിപ്പിക്കും. ഒരാൾ പോലും പിന്നീട് അവിടെ ഉണ്ടാകില്ല - പർവേശ് വർമ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ ഒരു മാസത്തിനുള്ളിൽ സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന എല്ലാ മുസ്ലിം പള്ളികളും തകർത്തുകളയുമെന്നും എം.പി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും എൻ.പി.ആറിനുമെതിരെ വനിതകളുടെ നേതൃത്വത്തിലാണ് ഷഹീൻബാഗിൽ രാപ്പകൽ സമരം നടക്കുന്നത്. 40 ദിവസങ്ങൾ പിന്നിട്ട സമരം കൂടുതൽ ശക്തിപ്പെടുകയാണ്.
കഴിഞ്ഞ ദിവസം റിതാല മണ്ഡലത്തിൽ നടന്ന ബി.ജെ.പി പ്രചാരണ റാലിയിൽ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറിെൻറ നടപടിയും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.