തേജ് ബഹാദൂറിനെ പിന്തുണക്കുമോ കോൺഗ്രസ്?
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഒന്നാം നമ്പർ മണ്ഡലമാ യ വാരാണസിയിലെ പോരാട്ടത്തിന് പൊടുന്നനെ പ്രതീകാത്മക മുഖം. രാജ്യ ത്തിെൻറ ചൗക്കീദാറായി സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാനുറച്ച മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പാർ ട്ടി ടിക്കറ്റിൽ മത്സരിപ്പിക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചതോടെ, എഴുതിത്തള്ളിയ മണ്ഡലത്തിൽ വീറോടെ എഴുന്നേറ്റു നിൽക്കുകയാണ് പ്രതിപക്ഷം.
ഇനിയിപ്പോൾ പന്ത് കോൺഗ്രസിെൻറ കോർട്ടിലാണ്.
ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതിയോഗിയായി വിവിധ പ്രതിപക്ഷ പാർട്ടികൾ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി തേജ്ബഹാദൂർ മാറുമോ എന്ന് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നുണ്ട്. സ്വന്തം സ്ഥാനാർഥി അജയ് റായിയെ പിൻവലിച്ച് കോൺഗ്രസ് തേജ്ബഹാദൂറിന് പിന്തുണ പ്രഖ്യാപിച്ചാലേ ഇത് സാധ്യമാവൂ. അതേസമയം, തിങ്കളാഴ്ച അജയ് റായ് നാമനിർദേശ പത്രിക സമർപ്പിച്ചതിനാൽ കോൺഗ്രസിെൻറ നീക്കം കാത്തിരുന്നു കാണണം.
മോദിക്കെതിരെ ഒന്നിച്ചുനിൽക്കാത്ത വാരാണസിയിലെ സാഹചര്യം പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മക്കും സ്വാർഥ താൽപര്യങ്ങൾക്കും തെളിവായി ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. തേജ്ബഹാദൂറിന് രാഷ്ട്രീയ പരിചയമില്ലെങ്കിൽകൂടി, അഴിമതിയും സൈനികക്ഷേമത്തിൽ അധികൃതർക്കുള്ള അലംഭാവവും തുറന്നുകാട്ടിയതിനു പിന്നാലെ ബി.എസ്.എഫ് പുറന്തള്ളിയ ജവാെൻറ സ്ഥാനാർഥിത്വം പ്രചാരണ മുഖത്ത് മോദിയെയും ബി.ജെ.പിയെയും വെട്ടിലാക്കും. ധീരജവാന്മാരുടെ പേരിൽ മോദി വോട്ടുചോദിക്കുന്ന പശ്ചാത്തലത്തിൽതന്നെയാണ് തേജ്ബഹാദൂർ ചിത്രത്തിലേക്ക് കടന്നുവരുന്നത്.
സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച തേജ്ബഹാദൂറിനുവേണ്ടി സ്വന്തം സ്ഥാനാർഥിയെ പിൻവലിക്കുകയാണ് സമാജ്വാദി പാർട്ടി ചെയ്തത്. ഈ മാതൃക കോൺഗ്രസ് സ്വീകരിച്ചാൽ വാരാണസിയുടെയും ഇനി നടക്കാനിരിക്കുന്ന മൂന്നുഘട്ട തെരഞ്ഞെടുപ്പുകളുടെയും പ്രചാരണമുഖത്തിൽ മാറ്റം വരും. പ്രിയങ്ക ഗാന്ധി വാരാണസിയിലെ പോരാട്ടത്തിനില്ലെന്നു വന്നതോടെ, മോദിക്കെതിരായ ശക്തമായ പോരാട്ടം നടക്കണമെങ്കിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി തേജ്ബഹാദൂർ മാറണമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.