തെരഞ്ഞെടുപ്പിൽ മത്സരിക്കും.. മുഖ്യമന്ത്രിയാകാൻ പ്രയത്നിക്കും- കമൽഹാസൻ
text_fieldsചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,' കമല്‍ ഹാസന് പറഞ്ഞു.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമൽഹാസൻ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താൻ പിന്തുണ തേടിയതെന്നും കമൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമൽ കൂട്ടിച്ചേർത്തു.
ചെന്നൈയില്‍ മൈലാപൂര്, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. മധുരയിലോ കോയമ്പത്തൂരിലോ മത്സരിക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.