മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും -സുമലത
text_fieldsബംഗളൂരു: മാണ്ഡ്യ ലോക്സഭ സീറ്റിൽ നടി സുമലത സ്വന്ത്ര സ്ഥാനാർഥിയാകും. സാൻഡൽവുഡി ലെ സൂപ്പർ താരങ്ങൾക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനം. കോൺഗ്രസ ്-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥി നിഖിൽ ഗൗഡയാണ് എതിരാളി. ബി.ജെ.പി സുമലതക്ക് പിന്തുണ പ് രഖ്യാപിച്ചേക്കും. മാണ്ഡ്യയിലെ പ്രബല കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ നേരേത് ത പിന്തുണ അറിയിച്ചിരുന്നു.
ജെ.ഡി.എസുമായുള്ള സഖ്യം ദഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിെൻറയും പാർട്ടിയിലെ കുടുംബവാഴ്ചക്കെതിരെ പ്രതിഷേധമുയർത്തിയ ഒരു വിഭാഗം ജെ.ഡി.എസ് പ്രവർത്തകരുടെയും പിന്തുണകൂടി സുമലതക്ക് ലഭിച്ചേക്കും. ഇതോടെ, ദളിെൻറ ൈകയിലുള്ള മണ്ഡലത്തിൽ ശക്തമായ മത്സരം ഉറപ്പായി. ബുധനാഴ്ച സുമലത പത്രിക നൽകും. കന്നട സൂപ്പർതാരങ്ങളായ യാഷ്, ദർശൻ, മകനും നടനുമായ അഭിഷേക്, നിർമാതാക്കളായ റോക്ക്ലൈൻ വെങ്കടേശ് തുടങ്ങിയവരോടൊപ്പമാണ് സുമലത വാർത്താസമ്മേളനത്തിൽ പെങ്കടുത്തത്.
അംബരീഷിെൻറ മരണത്തോടെ ഇരുട്ടിലാണ്ട തനിക്ക് മാണ്ഡ്യയിലെ ജനങ്ങളാണ് പിന്തുണയും ധൈര്യവും പകർന്നതെന്ന് സുമലത പറഞ്ഞു. ജനങ്ങളുടെ സ്നേഹംകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത്. അവർക്ക് അംബരീഷിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. മാണ്ഡ്യയെ സേവിക്കുക എന്നത് അദ്ദേഹത്തിെൻറ ഭാര്യയെന്ന നിലയിൽ എെൻറ ചുമതലയാണ്. ഞാനൊരു രാഷ്ട്രീയക്കാരിയല്ല. പക്ഷേ, ജനസേവകയാണ്. ജനം പ്രതീക്ഷ നഷ്ടപ്പെട്ടവരാകരുത്. മാണ്ഡ്യക്കൊപ്പം ഞാനുണ്ട്. പാർട്ടികൾക്ക് മുന്നിലല്ല; ജനങ്ങൾക്ക് മുന്നിലേ ഞാൻ മുട്ടുമടക്കൂ -സുമലത പറഞ്ഞു.
കോൺഗ്രസിനോട് സീറ്റ് തേടിയെന്നും ബി.ജെ.പിയുടെ പിന്തുണ അഭ്യർഥിെച്ചന്നും അവർ കൂട്ടിച്ചേർത്തു. സുമലതയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ആശങ്കയില്ലെന്നാണ് നിഖിൽ ഗൗഡയുടെ പിതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.