തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാം -സൗദി കിരീടാവകാശി
text_fieldsന്യൂഡൽഹി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് സൗദി കിരീടാവകാശിയും പ്രതിരോ ധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഭീകരവാദവും തീവ്രവാദവും സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നതിന് ഇന ്ത്യയുമായി സഹകരിക്കാൻ തയാറാണ്. ഇന്ത്യയുമായി മാത്രമല്ല, ഇൗ വിഷയത്തിൽ എല്ലാ അയൽക്കാരുമായും സഹകരണത്തിന് തയാറ ാണ്. ഇതിൽ അനുകൂല നിലപാട് സ്വീകരിച്ച ഇന്ത്യക്ക് നന്ദി അറിയിക്കുന്നുവെന്നും അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരന്ദ്രേമോദിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഡൽഹിയിൽ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയ്കത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ -പാക് ബന്ധം വഷളായ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു രാജ്യത്തിനുമേലും സമ്മർദ്ദം ചെലുത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രദേശികമായ സമാധാനവും സ്ഥിരതയും പുലർത്തുന്നതിൽ സൗദിയും ഇന്ത്യയും ഒരേ നിലവാരത്തിലാണ്. സമുദ്ര സുരക്ഷ, ൈസബർ സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകും. ഇരുരാജ്യങ്ങളുടെയു ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
നേരത്തെ രാഷ്ട്രപതി ഭവനിൽ സൗദി കിരീടാവകാശിയെ ഗാർഡ് ഒാഫ് ഒാണർ നൽകി സ്വീകരിച്ചു. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ചു ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ബ്രോഡ്കാസ്റ്റിങ്, ഉഭയകക്ഷി നിക്ഷേപങ്ങൾ എന്നീ വിഷയങ്ങളിൽ സഹകരണമാകാം എന്നതുൾപ്പെട്ട ധാരണാ പത്രത്തിലാണ് ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.