അലിഗഢ് കാമ്പസിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ച് വീട്ടിലേക്കയക്കും -യു.പി പൊലീസ്
text_fieldsലക്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച പ്രക്ഷോഭം അരങ്ങേറിയ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കാമ്പസിൽ നിന്ന് മുഴുവൻ വിദ്യാർഥികളെയും ഇന്ന് ഒഴിപ്പിച്ച് വീട്ടിലേക്ക് അയക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ്.
ഡൽഹി ജാമിഅ മിലിയ ഇസ്ലാമിയ വിദ്യാർഥികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തിറങ്ങിയ അലിഗഢ് വിദ്യാർഥികളും പൊലീസുമായി ഞായറാഴ്ച സംഘർഷമുണ്ടായിരുന്നു. ‘15 വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കും. പൊലീസ് അതിക്രമങ്ങൾ കാണിച്ചതായ റിപ്പോർട്ടുകൾ ഇതുവരെ ലഭിച്ചിട്ടില്ല’- ഒ.പി. സിങ് വ്യക്തമാക്കി.
പത്ത് പൊലീസുകാർക്കും 30 വിദ്യാർഥികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് അതിക്രമം കാട്ടിയില്ലെന്ന് ഡി.ജി.പി പറയുന്നുണ്ടെങ്കിലും പൊലീസ് തെരുവിലിറങ്ങി ബൈക്കുകൾ തകർക്കുന്നതിൻെറയും വിദ്യാർഥികളെ തല്ലിച്ചതക്കുന്നതിൻെറയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റതിൻെറ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.