Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Airport
cancel
Homechevron_rightNewschevron_rightIndiachevron_rightഒമൈക്രോണിനെ...

ഒമൈക്രോണിനെ പ്രതിരോധിക്കാൻ യാത്രാനിയന്ത്രണങ്ങൾ മാത്രം മതിയോ​?

text_fields
bookmark_border

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്​ ​െചയ്​ത കൊറോണ ​ൈവറസിന്‍റെ പുതിയ വകഭേദത്തിന്‍റെ ആശങ്കയിലാണ്​ ലോകം. ഒമൈക്രോണെന്ന്​ പേരിട്ട പുതിയ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന കാര്യം വ്യക്തമല്ല. എന്നാൽ, 'ആശങ്കയുണ്ടാക്കുന്ന വകഭേദം' എന്നാണ്​ ലോകാരോഗ്യ സംഘടന ഇതിനെ വിളിച്ചത്​. വകഭേദത്തിന്‍റെ വ്യാപന സാധ്യതയെക്കുറിച്ച്​ ശാസ്​ത്രജ്ഞർ പഠിക്കുന്നതിന്​ മുമ്പു​തന്നെ മിക്ക രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങളിലേക്കും വിമാനം റദ്ദാക്കൽ പ്രക്രിയകളിലേക്കും പോയി. മുൻ വകഭേദങ്ങൾ സൃഷ്​ടിച്ച ആഘാതമായിരിക്കും ഇതിന്‍റെ പ്രധാന കാരണവും.

തിങ്കളാഴ്ച മുതൽ ദക്ഷിണാഫ്രിക്കയിൽനിന്നും മറ്റ്​ ഏഴ്​ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള യു.എസ്​ ഇതര പൗരന്മാരുടെ യാത്ര നിയന്ത്രിക്കുമെന്ന്​ യു.എസ്​ വെള്ളിയാഴ്ച അറിയിച്ചു. യു.കെ, സിംഗപ്പൂർ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്​സ്​വാന, മറ്റ്​ നാല്​ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിട​ങ്ങളിൽനിന്നുള്ള വിമാനം വിലക്കി. എന്നാൽ, തിരക്കിട്ട്​ വിമാനങ്ങൾ വിലക്കുന്ന തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്ക പ്രതിഷേധവുമായി രംഗത്തെത്തി. വിമാന നിരോധനവും യാത്രാ നിയന്ത്രണങ്ങളും പുതിയ വകഭേദത്തിന്‍റെ വ്യാപനം തടയാൻ സഹായകമാകുമോ എന്നാണ്​ ഇപ്പോൾ ഉയരുന്ന ചോദ്യം. ​െപാതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്​ ശക്തമായ നിയന്ത്രണങ്ങൾ സമയം നീട്ടിനൽകു​മെന്നാണ്​ ചിലരുടെ അഭിപ്രായം. എന്നാൽ, വ്യാപനം തടയുന്നതിനും സുരക്ഷിതത്വ ബോധം നൽകുന്നതിനും ആവശ്യമായ​വയൊന്നും ചെയ്യുന്നില്ലെന്നും അഭിപ്രായം ഉയരുന്നു.

യാത്രാനിയന്ത്രണം വ്യാപനം കുറക്കുമോ?

വാക്​സിനേഷൻ വേഗത്തിലാക്കാനും മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമാക്കാനും മറ്റു പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കാനും രാജ്യങ്ങൾക്ക്​ സമയം ലഭിക്കും. എന്നാൽ പുതിയ വകഭേദത്തിന്‍റെ കടന്നുവരവ്​ ഒഴിവാക്കാൻ രാജ്യങ്ങൾക്ക്​ കഴിയില്ലെന്ന്​ എഡിൻബർഗ്​ സർവകലാശാലയിലെ പ്രഫസർ മാർക്ക്​ വൂൾഹൗസ്​ പറയുന്നു.

'യാത്രാനിയന്ത്രണങ്ങൾ വൈറസ്​ വ്യാപനത്തിൽ കാലതാമസം വരുത്താം, പക്ഷേ വകഭേദത്തിന്‍റെ വ്യാപനം ഒഴിവാക്കാൻ സഹായിക്കില്ല' -അദ്ദേഹം പറഞ്ഞു.

യാത്രാനിരോധനം ജനങ്ങൾക്ക്​ തെറ്റായ സുരക്ഷിതത്വബോധം മാത്രമാണ്​ നൽകുന്നതെന്ന്​ ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാലയിലെ സ്​പെഷലിസ്റ്റായ ഡോ. അമേഷ്​ അഡാൽജ പറയുന്നു. രാഷ്​ട്രീയക്കാരും ഭരണകൂടവും വൈറസ്​ വ്യാപനം കുറക്കാനായി തങ്ങൾ ഇതെല്ലാം ചെയ്​തുവെന്ന്​ കാണിക്കാൻ സാധിക്കും. അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ​വൈറസ്​ വ്യാപനം മുന്നിൽകണ്ട്​ വ്യാപക പരിശോധനയും വാക്​സിനേഷനും നടത്തുന്നതിൽ പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.

യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ലോകം വീണ്ടും നിശ്ചലമാകും. ആരോഗ്യ പ്രതിസന്ധ​ിക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും പുതിയ വകഭേദം നൽകും. കരകറയുന്ന സമ്പദ്​ വ്യവസ്​ഥകൾ വീണ്ടും താഴേക്ക്​ പോകുമെന്നും നിരീക്ഷകർ പറയുന്നു.

യാത്രാനിയന്ത്രണങ്ങൾ രാഷ്​ട്രീയ താൽപര്യം മാത്രമാണെന്നാണ്​ കേംബ്രിഡ്​ജ്​ യൂണിവേഴ്​സിറ്റിയിലെ ജനറ്റിക്​ സീക്വൻസിങ്​ സ്​പെഷലിസ്റ്റായ ഷാരോൺ പീക്കോക്കിന്‍റെ അഭിപ്രായം. യാത്രാനിയന്ത്രണങ്ങൾ ശാസ്​ത്രീയമല്ല. പുതിയ വകഭേദത്തിനെക്കുറിച്ച്​ യാതൊന്നും വ്യക്തമല്ല. അവ മറ്റു വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണെന്നോ അല്ലെന്നോ ഇപ്പോൾ പറയാനാകില്ല. ഇതിന്‍റെ വ്യാപന ശേഷിയെക്കുറിച്ചും വ്യക്തമായ ധാരണയില്ല. പുതിയ വ​കഭേദത്തെ ജാഗ്രതയോടെ നേരിടുകയെന്ന്​ മാത്രമേ ഇപ്പോൾ പറയാനാകൂ. കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Corona VirusTravel BanOmicron
News Summary - Will flight restrictions help as new coronavirus variant Omicron emerges
Next Story