കള്ളപണം: നിക്ഷേപകരുടെ വിവരങ്ങൾ അടുത്ത വർഷം ലഭിക്കും-പിയൂഷ് ഗോയൽ
text_fieldsന്യൂഡൽഹി: സ്വിറ്റ്സർലൻഡിൽ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടുത്ത വർഷത്തോടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സ്വിറ്റ്സർലൻഡിൽ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തിൽ 50 ശതമാനം വർധനയുണ്ടൊയെന്ന് സെൻട്രൽ യുറോപ്യൻ നാഷൻ കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് സർക്കാറിെൻറ പുതിയ നീക്കം.
കള്ളപണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുമെന്നും ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായാൽ കർശന നടപടി ഉണ്ടാകുമെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി. സ്വിറ്റ്സർലൻഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാർ പ്രകാരം അടുത്ത വർഷത്തിന് മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവൻ വിവരങ്ങളും കൈമാറണമെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയുൾപ്പടെയുള്ള ചില രാജ്യങ്ങളുമായി സ്വിറ്റ്സർലൻഡ് കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ കൈമാറുന്നുണ്ട്. അതേ സമയം, വിവരങ്ങൾ ലഭിച്ചാൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.