വിരമിക്കൽ സൂചന നൽകി ശരദ് പവാർ; എവിടെയെങ്കിലും വെച്ച് നിർത്തേണ്ടിവരുമെന്ന്
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ സൂചന നൽകി എൻ.സി.പി സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. നിലവിലെ കാലാവധി കഴിഞ്ഞാൽ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കേണ്ടതില്ലെന്ന ചിന്തയിലാണെന്ന് അദ്ദേഹം പറഞ്ഞു. ബരാമതി നിയമസഭ മണ്ഡലത്തിലെ പവാർപക്ഷ സ്ഥാനാർഥി യുഗേന്ദ്ര പവാറിന്റെ പ്രചാരണ യോഗത്തിലാണ് പവാർ വിരമിക്കൽ സൂചന നൽകിയത്.
നേതൃത്വം പുതുതലമുറക്കു കൈമാറേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ‘ബരാമതിയിൽ നിന്ന് 14 തവണ നിങ്ങളെന്നെ തെരഞ്ഞെടുത്തു. നിങ്ങളുടെ പിന്തുണയിൽ മന്ത്രിയായി. നാലുതവണ മുഖ്യമന്ത്രിയുമായി. പിന്നെ കുറച്ചു വർഷങ്ങൾ നിങ്ങളെന്നെ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് പൊതുതെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി രാജ്യസഭാംഗമായി. ഒന്നരവർഷം കൂടി കാലാവധിയുണ്ട്. ഇനി മതിയെന്ന് ആലോചിക്കുകയാണ്.
ബരാമതിയുടെ വികസനത്തിനും പുരോഗതിക്കും 30 വർഷം ഞാൻ നേതൃത്വം നൽകി. പിന്നീട് അടുത്ത 30 വർഷം ആ ചുമതല അജിത് പവാറിന് കൈമാറി. വരുന്ന 30 വർഷത്തേക്ക് ജനസേവനത്തിന്റെ ഈ പാരമ്പര്യം യുവതലമുറക്ക് കൈമാറണം. അതിന് യുഗേന്ദ്രയെ വിജയിപ്പിക്കണം-ശരദ് പവാർ ബരാമതിയിലെ ജനങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.