കശ്മീരിെൻറ പതാകയും ത്രിവർണ പതാകയും ഒരുമിച്ചു പിടിക്കും –മഹ്ബൂബ
text_fieldsശ്രീനഗർ: ജമ്മു- കശ്മീരിെൻറ ഭരണഘടനയും ഇന്ത്യയുടെ അഖണ്ഡതയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും ത്രിവർണ പതാകയും കശ്മീരിെൻറ പതാകയും ഒരുമിച്ചു പിടിക്കുമെന്നും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി. കശ്മീരിെൻറ പ്രത്യേക അവകാശം പുനഃസ്ഥാപിക്കുന്നതു വരെ ത്രിവർണ പതാക ഉയർത്തില്ലെന്ന് മഹ്ബൂബ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
നിരവധി പ്രവർത്തകരുടെ ജീവൻ ബലിയർപ്പിച്ചും ത്രിവർണപതാക ഉയർത്തിപ്പിടിച്ചവരാണ് ഞങ്ങൾ. എന്നാൽ, അർധ പാൻറ്സിട്ട് നടക്കുന്നവരും അവരുടെ നേതാവും തങ്ങളുടെ ആസ്ഥാനത്ത് ത്രിവർണ പാതക ഉയർത്തിയിട്ടില്ല. അവരാണ് ദേശീയ പതാകയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതെന്ന് ആർ.എസ്.എസിനെ ഉദ്ദേശിച്ച് മഹ്ബൂബ തുറന്നടിച്ചു.
ജമ്മു- കശ്മീരിെൻറ ഭരണഘടനയിലും ഇന്ത്യയുടെ അഖണ്ഡതയിലും പരമാധികാരത്തിലും വിശ്വാസം അർപ്പിച്ചാണ് താനും ബി.ജെ.പി അംഗങ്ങളും നിയമസഭയിൽ പ്രജ്ഞയെടുത്തത്. ആദ്യം കശ്മീരിെൻറ ഭരണഘടന, പിന്നെ ഇന്ത്യയുടെ അഖണ്ഡത. ഇേപ്പാഴവർ ഒരു വിരൽ മുറിച്ചുമാറ്റി. അത് ശരിയല്ലെന്ന് മഹ്ബൂബ വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നിയമവിരുദ്ധവും സ്വേച്ഛാപരവുമായ നടപടി യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. ഒാരോ ഗ്രാമത്തിൽനിന്നും 10, 15 യുവാക്കൾ വീതം തീവ്രവാദ സംഘടനയിൽ ചേരുന്നു. കാരണം, ബി.ജെ.പി അവരുടെ ശബ്ദം അടിച്ചമർത്തുന്നു. അവർക്ക് മുന്നിൽ മറ്റു വഴികളില്ല. അവരെ സംസാരിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല. അതുകൊണ്ട് അവർ പൊട്ടിത്തെറിക്കുന്നു. അതിർത്തിയിൽ സമാധാനം കൊണ്ടുവരാൻ ചൈനയുമായി സമാധാന ചർച്ചയാവാമെങ്കിൽ എന്തുകൊണ്ട് പാകിസ്താനുമായി സംസാരിച്ചുകൂടെന്ന് മഹ്ബൂബ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.