1961ന് ശേഷം എത്തിയവരെ കണ്ടെത്തി നാടുകടത്തുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി
text_fields
ഇംഫാൽ: 1961ന് ശേഷം സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി നാടുകടത്തുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ഇംഫാലിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്നർ ലൈൻ പെർമിറ്റ് സംവിധാനത്തിന് (ഐ.എൽ.പി) എല്ലാ താമസക്കാരുടെയും ജന്മദേശം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാന വർഷമായ 1961 ന് ശേഷം സംസ്ഥാനത്ത് താമസമാക്കുന്ന ആരെയും നാടുകടത്തും. ജാതിയോ സമുദായമോ പരിഗണിക്കാതെയായിരിക്കും നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1873ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ പ്രകാരം ബ്രിട്ടീഷ് ഭരണകാലത്താണ് ഐ.എൽ.പി പ്രാബല്യത്തിൽവന്നത്. 1950ൽ മണിപ്പൂരിൽ നിന്ന് പിൻവലിച്ചെങ്കിലും 2019 ഡിസംബറിൽ കേന്ദ്രം ഇത് വീണ്ടും അവതരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.