കോൺഗ്രസ് അധികാരത്തിൽ വന്നാൽ അസമിൽ സി.എ.എ റദ്ദാക്കും -പ്രിയങ്ക ഗാന്ധി
text_fieldsതേസ്പുർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം അസമിൽ റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ ദ്വിദിന സന്ദർശനത്തിനെത്തിയ അവർ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് സി.എ.എയെ റദ്ദാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ചത്. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വർഷം മുമ്പ് 25 ലക്ഷം തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി അതിനു പകരം നൽകിയത് സി.എ.എ ആണെന്നും പ്രിയങ്ക തുറന്നടിച്ചു.
'അഞ്ചിന ഉറപ്പ്' കാമ്പയിന് ആരംഭം കുറിച്ച അവർ, തെരഞ്ഞെടുക്കെപ്പട്ടാൽ വീട്ടാവശ്യങ്ങൾക്ക് 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തേയിലത്തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയിൽ നിന്നും 365 ആക്കി ഉയർത്തുമെന്നും പറഞ്ഞു. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ് രീതിയിലുള്ള പരമ്പരാഗത ഷാൾ കഴുത്തിലണിഞ്ഞാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രചാരണത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.