എല്ലാ ക്രമീകരണങ്ങളും നടത്തും: കർഷകരെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്ത് ആം ആദ്മി
text_fieldsഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി ചലോ മാർച്ചിനെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്ത് ആം ആദ്മി. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അവർ അറിയിച്ചു.'ആം ആദ്മി പാർട്ടി കർഷകരെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾ കർഷകരെ പൂർണമായി പരിപാലിക്കുകയും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുകയും ചെയ്യും. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പം നിൽക്കുന്നു. ജയ് കിസാൻ' -ആപ് ട്വീറ്റ് ചെയ്തു.
ബുറാരി പ്രദേശത്തെ നിരങ്കരി സമാഗം മൈതാനത്ത് പ്രകടനം നടത്താനായി തിക്രി അതിർത്തിയിലൂടെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന കർഷകരെ ആപ് സ്വാഗതം ചെയ്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഡൽഹിമെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) തലസ്ഥാനത്തെ നിരവധി സ്റ്റേഷനുകൾ അടച്ചു. 'ഗ്രീൻ ലൈനിലെ ബ്രിഗേഡിയർ ഹോഷിയാർ സിംഗ്, ബഹാദുർഗഡ് സിറ്റി, പണ്ഡിറ്റ് ശ്രീ രാം ശർമ, തിക്രി ബോർഡർ, തിക്രി കലൻ, ഗെവ്ര സ്റ്റേഷനുകൾ എന്നിവയുടെ പ്രവേശന കവാടങ്ങൾ ഇപ്പോൾ അടച്ചിരിക്കുന്നു' -ഡി.എം.ആർ.സി ട്വീറ്റ് ചെയ്തു.
അതേസമയം സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുമതി നൽകില്ലെന്ന് ഡൽഹി സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡൽഹി ചലോ മാർച്ചിൽ പ ങ്കെടുക്കന്ന കർഷകരെ കസ്റ്റഡിയിലെടുത്ത് പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഡൽഹി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് .
ന്യായമായ ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത് . അതിന് അവരെ തടവിലിടുകയല്ല ചെയ്യേണ്ടത്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. അക്രമസമരമല്ല കർഷകർ നടത്തുന്നത് . സമരം നടത്തുകയെന്നത് എല്ലാ ഇന്ത്യക്കാരുടേയും അവകാശമാണ്. അതിനാലാണ് ഡൽഹി പൊലീസിെൻറ ആവശ്യം നിരാകരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.