പൗരത്വനിയമത്തിനെതിരെ കോടതിയിൽ പോകും, അസമിൽ കോൺഗ്രസിെൻറ മഹാസഖ്യം വിജയിക്കും -ഗൗരവ് ഗൊഗോയ്
text_fieldsഗുവാഹതി: അസമിൽ അധികാരം ലഭിച്ചാൽ പൗരത്വനിയമ ഭേദഗതി നിയമം നടപ്പാക്കുന്നത് ചെറുക്കുമെന്നും വിവാദ നിയമത്തിനെതിരായ സുപ്രീംകോടതി കേസിൽ സംസ്ഥാന സർക്കാർ കക്ഷിചേരുമെന്നും കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. അസമിെൻറ വികസനവും ജനങ്ങളുടെ പൗരത്വവിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും മഹാസഖ്യം മികച്ച വിജയ പ്രതീക്ഷയിലാണെന്നും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻകൂടിയായ ഗൗരവ് പറഞ്ഞു.
വോട്ടിനുവേണ്ടി സമൂഹങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ആവിഷ്കരിച്ച രാഷ്ട്രീയ ആയുധം മാത്രമാണ് സി.എ.എ. രാജ്യത്തിെൻറ യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഈ നിയമം കൊണ്ടാവില്ല. പൗരത്വവിഷയത്തിൽ അസം ധാരണയെ അടിസ്ഥാനപ്പെടുത്തി ഭരണഘടനപരമായ പോംവഴിയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. 1971നുശേഷം രാജ്യത്തെത്തി അസമിൽ തങ്ങുന്ന വിദേശികളെ മതമേതെന്ന് നോക്കാതെ കണ്ടെത്തി നാടുകടത്തണമെന്നാണ് അസം ധാരണയിലുള്ളത്.
മതത്തിെൻറ പേരിലല്ല, സി.എ.എയെ എതിർക്കുന്ന പാർട്ടിയെന്ന നിലയിലാണ് ഓൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്),സി.പി.എം, സി.പി.െഎ, സി.പി.ഐ (എം.എൽ), ആഞ്ചലിക് ഗണമോർച്ച എന്നിവരാണ് മറ്റു സഖ്യകക്ഷികൾ. മഹാസഖ്യം എന്നത് പുതിയ ആശയമല്ല, അന്തരിച്ച തെൻറ പിതാവാണ് എ.യു.ഡി.എഫ് ഉൾപ്പെടെയുള്ള സമാനചിന്താഗതിക്കാരുമായി സഖ്യം വേണമെന്ന് ആദ്യമായി നിർദേശിച്ചത്. തരുൺ ഗൊഗോയിയുടെ അഭാവം നികത്താനാവാത്തതാണ്.
തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ നീറുന്ന പ്രശ്നം. സി.എ.എ റദ്ദാക്കൽ, അഞ്ചു ലക്ഷം സർക്കാർ ജോലി, തേയില തൊഴിലാളികൾക്ക് 365 രൂപ ദിവസവേതനം, 200 യൂനിറ്റ് സൗജന്യ വൈദ്യുതിയും 2000 രൂപയുടെ പ്രതിമാസ പിന്തുണയും എന്നിങ്ങനെയുള്ള കോൺഗ്രസിെൻറ അഞ്ചിന വാഗ്ദാനങ്ങൾ ജനങ്ങൾ സ്വീകരിക്കും.
താൻ ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി ആഗ്രഹിക്കുന്നില്ലെന്നും പാർട്ടിക്ക് ഉചിതമെന്ന് കരുതുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും ഗൗരവ് പറഞ്ഞു. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് 126 അംഗ അസം നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.