ലണ്ടനു സമാനമായ ഡൽഹി വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തെരഞ്ഞെടുക്കപ്പട്ടാൽ ഡൽഹിയെ ലണ്ടൻ നഗരത്തിനു സമാനമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ 67 സീറ്റുകളാണ് ആം ആദ്മി പാർട്ടിക്ക് നൽകിയത്. മുനിസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ എ.എ.പിയെ വിജയിപ്പിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ ലണ്ടൻ നഗരത്തിനു സമാനമായ സൗകര്യങ്ങൾ ഒരുക്കുമെന്ന്കെജ്രിവാൾ പറഞ്ഞു. ഉത്തംനഗറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തംനഗറിലെയും മറ്റും അംഗീകൃതമല്ലാത്ത കോളനികളെ നിമയാനുസൃതമാക്കുന്നതിന് കേന്ദ്രസർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ട വിഷയങ്ങൾ ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണെന്നും കെജ്രിവാൾ പറഞ്ഞു. കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
തൊഴിലാളികളുടെ കുറഞ്ഞ വേതനനിരക്ക് 37 ശതമാനം വർധനവ് വരുത്തികൊണ്ട് കെജ്രിവാൾ പ്രഖ്യാപനം നടത്തിയിരുന്നു. വേതനനിരക്കിൽ 37 ശതമാനം വർധനവ് വരുത്തുന്നതിലൂടെ നിലവില്‍ 9724 രൂപ മാസശമ്പളമായി കിട്ടുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ 13,350 രൂപ ലഭിക്കും.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടുതലാണെങ്കില്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. താത്കാലിക അധ്യാപകരുടെ ശമ്പളം 70 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.