ഹരിയാന അതിർത്തി തുറന്നാൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും -കർഷകർ
text_fieldsന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവണമെന്നാശ്യപ്പെട്ട് സമരം വീണ്ടും സജീവാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും. കർഷകരെ തടഞ്ഞിട്ടിരിക്കുന്ന ശംഭു, കനൗരി അതിർത്തികൾ ഹരിയാന സർക്കാർ എപ്പോള്‍ തുറന്നാലും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ദേശീയ കർഷക ഏകോപന സമിതി സമ്മേളനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക നേതാക്കൾ പറഞ്ഞു.
അതിര്‍ത്തി അടച്ചത് കര്‍ഷകരല്ല, സര്‍ക്കാറാണ്. തുറന്നാലും ഇല്ലെങ്കിലും സമരം ശക്തമാക്കും. കര്‍ഷകര്‍ക്കുനേരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥരെ രാഷ്ട്രപതിയുടെ പുരസ്കാരത്തിന് ശിപാർശ ചെയ്യുകയാണ് ഹരിയാന സർക്കാർ. ഡൽഹി ചലോ മാർച്ചിന് 200 ദിവസം പൂര്‍ത്തിയാകുന്ന ആഗസ്റ്റ് 21ന് ശംഭു, കനൗരി അതിര്‍ത്തികളിൽ വിപുലമായ കര്‍ഷക സമ്മേളനം നടത്താനും കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
ഡിസംബർ ഒന്നിന് ഉത്തർപ്രദേശിലെ സംബലിലും ഡിസംബർ 15, 22 തീയതികളിലായി ഹരിയാനയിലെ ജിന്ദ്, കുരുക്ഷേത്ര എന്നിവിടങ്ങളിലും മഹാറാലികൾ സംഘടിപ്പിക്കും. മിനിമം താങ്ങുവില നിയമം നടപ്പാക്കാൻ സ്വകാര്യ ബിൽ സഭയിൽ കൊണ്ടുവരുന്നതിന് ആഗസ്റ്റ് ഒന്നിന് ബി.ജെ.പി ഇതര എം.പിമാരെ കാണും. പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഗസ്റ്റ് 15ന് രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്താനും ഏകോപന സമിതി യോഗത്തിൽ തീരുമാനിച്ചു. കർഷക നേതാക്കളായ ജഗ്ജിത് സങ് ദല്ലേവാൾ, സുഖ്വീന്ദർ കൗർ, ദേവീന്ദർ ശർമ, കാർഷിക വിദഗ്ധൻ ഡോ. പ്രകാശ്, പി.ടി. ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.