Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ വലയുന്ന...

കോവിഡിൽ വലയുന്ന ഇന്ത്യയിൽ ചുഴലിക്കാറ്റുണ്ടാകുമോ ?

text_fields
bookmark_border
കോവിഡിൽ വലയുന്ന ഇന്ത്യയിൽ ചുഴലിക്കാറ്റുണ്ടാകുമോ ?
cancel

ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ വെല്ലുവിളിയായി ചുഴലിക്കാറ്റും എത്തുമോയെന്ന്​ ചോദ്യത്തിന്​ ഉത്തരവുമായി സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്​കൈമെറ്റ്​. ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ചുഴലിക്കാറ്റുണ്ടാവില്ലെന്ന പ്രവചനം സ്​കൈമെറ്റ്​ നേരത്തെ നടത്തി കഴിഞ്ഞു. അതേസമയം, സാധാരണയായി ​മാർച്ച്​ മുതൽ മേയ്​ വരെയുള്ള കാലയളവിൽ രാജ്യത്ത്​ മൺസൂണിന്​ മുമ്പ്​ ചുഴലിക്കാറ്റുണ്ടാവാറുണ്ടെന്ന്​ ഏജൻസി പ്രവചിക്കുന്നു. 2019ലും 2020ലും ഇത്തരത്തിലുണ്ടായ ചുഴലിക്കാറ്റുകളുണ്ടായിരുന്നു. ഇതുപോലെ 2021 മേയ്​ മാസത്തിൽ കാറ്റുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ ഏജൻസി പറയുന്നത്​.

2020ൽ മൺസൂണിന്​ മുന്നോടിയായി അംപൻ, നിസർഗ തുടങ്ങിയ ശക്​തിയേറിയ ചുഴലിക്കാറ്റാണുണ്ടായത്​. ഇതിൽ അംപൻ ചുഴലിക്കാറ്റ്​ ശക്​തമായ മണ്ണിടിച്ചിലിന്​ കാരണമായിരുന്നു. നിലവിലെ പ്രചവനമനുസരിച്ച്​ ചുഴലിക്കാറ്റിന്​ കാരണമായേക്കാവുന്ന കാലാവസ്ഥ മാറ്റം കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടാവുന്നുണ്ട്​. ഇതിന്​ പാരിസ്ഥിതകമായ പിന്തുണ ലഭിച്ചില്ലെങ്കിൽ ചുഴലിക്കാറ്റ്​ പ്രശ്​നമുണ്ടാക്കാനിടയില്ല. പക്ഷേ, അനുകൂലമായ സാഹചര്യമൊരുങ്ങിയാൽ ചുഴലിക്കാറ്റ്​ സാധ്യത തള്ളികളയാനാവില്ല.

ഇതിന്​ മുമ്പ്​ 2005, 2011, 2012 വർഷങ്ങളാണ്​ ചുഴലിക്കാറ്റില്ലാതെ കടന്ന്​ പോയത്​. അതുപോലെ ഈ വർഷവും കടന്നുപോകുമോ എന്നാണ്​ കാലാവസ്ഥ വിദഗ്​ധർ ഉറ്റുനോക്കുന്നത്​. വരുന്ന ആഴ്ചകളിൽ സമു​ദ്രോപരിതലത്തിലുണ്ടാവുന്ന താപനില വ്യതിയാനങ്ങളും ചുഴലിക്കാറ്റിനെ സ്വാധീനിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclones​Covid 19
News Summary - Will May witness severe cyclones?
Next Story