വികസനത്തിൽ രാഷ്ട്രീയം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
text_fieldsപുണെ: മഹാരാഷ്ട്രയിലായാലും ഇന്ത്യയിലെവിടെയായാലും വികസന പ്രവർത്തനങ്ങളിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവും കലർത്താതെ നടത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാംഗ്ലിയിൽ രണ്ട് ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ മഹാരാഷ്ട്രയുടെ അംബാസഡറായാണ് കരുതുന്നതെന്ന് ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയെ രാജ്യത്ത് ഒന്നാമതെത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് വർഷത്തിനിടെ മഹാരാഷ്ട്രയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തനിക്ക് അവസരം ലഭിച്ചു. മന്ത്രി എന്ന നിലയിൽ തുറമുഖം, ഷിപ്പിങ്, ജലവിഭവം, എം.എസ്.എം.ഇ, റോഡ് ഗതാഗതം എന്നിവയെല്ലാം താൻ പരിഗണിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.