കെ.സി. വേണുഗോപാൽ മത്സരിക്കില്ല; ആലപ്പുഴയിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാൽ ഇക്കുറി മത്സരിക്കില്ല. സ്ഥാനാർഥിയാവില്ലെന്ന് ഡൽഹിയിൽ അദ്ദേഹം പ്രഖ്യാപിച്ചു. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി, പ്രവർത് തക സമിതിയംഗം, സ്ഥാനാർഥി നിർണയ സമിതിയംഗം എന്നീ പാർട്ടി ഉത്തരവാദിത്തങ്ങൾ മുൻനിർത്തിയാണ് പിന്മാറ്റമെന്ന് വേണുഗോപാൽ വിശദീകരിച്ചു.
സ്ഥാനാർഥി നിർണയ ചർച്ചകൾ, സംഘടനാപരമായ പ്രവർത്തനങ്ങൾ എന്നിവക്ക് ഡൽഹിയിൽ തങ്ങേണ്ടിവരുന്ന സാഹചര്യമാണ്. ഡൽഹിയിലിരുന്ന് ആലപ്പുഴയിൽ മത്സരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന നീതികേടാണ്. തെൻറ തീരുമാനം കേരളത്തിലെ പ്രധാന നേതാക്കളെയും അറിയിച്ചതായി വേണുഗോപാൽ പറഞ്ഞു. ചുമതലകൾ നൽകിയത് രാഹുൽ ഗാന്ധിയാണ്. താൻ മത്സരിക്കേണ്ടതില്ലെന്ന കാര്യം അദ്ദേഹത്തിന് ബോധ്യമുണ്ട്.
ആലപ്പുഴയിൽ രണ്ടുവട്ടം ജയിച്ച കെ.സി. വേണുഗോപാൽ പിന്മാറുന്ന പശ്ചാത്തലത്തിൽ പകരം ആരെന്ന ചർച്ച കോൺഗ്രസിൽ സജീവമായി. കേരളത്തിൽനിന്ന് മുതിർന്ന നേതാക്കൾ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിക്ക് എത്തുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.