റെയ്ഡിന്റെ പേരിൽ കീഴടങ്ങില്ലെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടത്തിയ റെയ്ഡിനെയും അറസ്റ്റിനെയും അപലപിച്ച് പാർട്ടി ദേശീയ കൗൺസിൽ. എൻ.ഐ.എയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്ന് പി.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ പാവകളായി ഉപയോഗിച്ച് ഏകാധിപത്യ സർക്കാർ നടത്തുന്ന സംഭ്രമജനകമായ നടപടികളിൽ ഒരിക്കലും പാർട്ടി കീഴടങ്ങില്ലെന്ന് പി.എഫ്.ഐ വ്യക്തമാക്കി.
കോഴിക്കോട്: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്നും അദ്ദേഹം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം വേട്ടക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. അത് തുടരുകതന്നെ ചെയ്യും. റെയ്ഡിന് എതിരല്ല. പൊലീസോ അന്വേഷണ ഏജന്‍സികളോ സമീപിച്ചാല്‍ സഹകരിക്കാറുണ്ട്. എന്നാല്‍, പുലർച്ച മൂന്നിന് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വയോധികരെയും സ്ത്രീകളെയും പരിഗണിക്കാതെ റെയ്ഡ് നടത്തുകയായിരുന്നു. അബ്ദുല്‍ സത്താര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.