ഉത്തരാഖണ്ഡ് സർക്കാർ സഹകരിച്ചില്ലെങ്കിൽ മഹാകുംഭമേള സ്വന്തം നിലയിൽ നടത്തുമെന്ന് അഖാഡ പരിഷത്ത്
text_fieldsഡെറാഡൂൺ(ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡ് സർക്കാർ സഹകരിച്ചില്ലെങ്കിലും മഹാകുംഭ മേള ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സ്വന്തം നിലയിൽ നടത്താൻ അഖാഡ പരിഷത്ത് തീരുമാനം. 2021 ജനുവരിയിൽ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കുംഭമേളക്ക് ആവശ്യമായ ഒരുക്കങ്ങളൊന്നും സർക്കാർ ആരംഭിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് തീരുമാനം.
കുംഭ മേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അഖാഡ പരിഷത്തിന്‍റെ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയതായി അഖാഡ പരിഷത്ത് പ്രസിഡന്‍റ് മഹന്ദ് നരേന്ദ്രഗിരി പറഞ്ഞു.
''ഒരുക്കങ്ങൾ നടത്തേണ്ടത് സർക്കാറിന്‍റെ കടമയാണ്. പക്ഷെ ഇതുവരെ യാതൊരു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഭരണകൂടത്തിന്‍റെ ഈ മനോഭാവത്തിൽ ഞങ്ങൾ സംതൃപ്തരല്ല. പക്ഷെ ഉത്തരാഖണ്ഡ് സർക്കാർ സഹകരിക്കുേമാ ഇല്ലയോ എന്നത് വിഷയമല്ല, കുംഭ മേള 2010ലേതുപോലെ മഹത്തായും ദൈവീകമായും നടക്കും.''- മഹന്ദ് നരേന്ദ്രഗിരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.