'ഇ.ഡിയെ വിട്ട് എന്നെ വിരട്ടേണ്ട, ഞാൻ സിഡി പുറത്തുവിടും' ബി.ജെ.പിയെ വെല്ലുവിളിച്ച് ഖഡ്സെ
text_fieldsമുംബൈ: ബി.െജ.പിയെ കടന്നാക്രമിച്ച് പാർടി വിട്ട് എൻ.സി.പിയിൽ ചേർന്ന ഏക്നാഥ് ഖഡ്സെ. തനിക്കെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വിടാൻ ആർക്കെങ്കിലും ഭാവമുണ്ടെങ്കിൽ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സിഡി പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
'ബി.ജെ പി പ്രാദേശിക നേതൃത്വം തന്നെ ഉപദ്രവിക്കാന്‍ വിവിധ ഏജന്‍സികളെയണ് ഉപയോഗിച്ചത്. അവര്‍ എനിക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ഞാന്‍ സിഡി പുറത്തെടും. അതിൽ ചില ബിജെപി നേതാക്കളുടെ രഹസ്യങ്ങളുണ്ട് -അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഖഡ്സെയും മകൾ രോഹിണിയും ബി.ജെ.പി വിട്ട് എൻ.സി.പിയേലക്ക് ചേക്കേറിയത്. പാർടി ചീഫ് ശരത് പവാറിന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്.
ബി.ജെ.പി നേതാക്കൾ എനിക്കെതിരേ വിവിധ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എന്‍റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനുള്ള ഗൂഢാലോചന ശക്തമാണ്. അതെല്ലാം ഞാൻ നേതാക്കളുമായി ചർച്ച ചെയ്തിരുന്നു. പക്ഷേ ബി.ജെ പിയിലെ മുതിര്‍ന്ന നേതാക്കൾ എന്നെ സഹായിക്കുന്നതില്‍ നിസ്സഹായരായിരുന്നു. മറ്റു മാർഗ്ഗമില്ലാതെയാണ് പാർടിവിട്ടത്, അതിൽ എനിക്ക് സങ്കടമുണ്ട്. - ഖഡ്സെ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഫഡ്‌നാവിസ് തന്‍റെ ജീവിതം നശിപ്പിച്ചെന്നും പാർടിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്‌നാവിസാണെന്നും ഏക്‌നാഥ് ഖഡ്സെ രാജിക്ക് പിന്നാലെ ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ പ്രബല ഒ.ബി.സി നേതാവാണ് ലേവ പാട്ടീൽ സമുദായക്കാരനായ ഖഡ്സെ. ബി.ജെ.പിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ഖഡ്സെയെ ഒപ്പംനിർത്തി ഉത്തര മഹാരാഷ്ട്രയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനാണ് എൻ.സി.പി ശ്രമം.
ഫഡ്‌നാവിസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടർന്ന് പദവി രാജിവെക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ തയ്യാറെടുത്തെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഖഡ്‌സെയ്ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്ട്രയിലെ ബി.ജെ.പി ക്യാമ്പിൽ അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. ഖഡ്സെയുടെ രാജിയോടെ അത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.