മോദിയും ദക്ഷിണേന്ത്യയിലേക്ക്; ബംഗളൂരു സൗത്തിൽ മൽസരിക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മൽസരിക്കുമെന്ന വാർത്തകൾക്കിടെ പ്രധാനമന്ത്രി നര േന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ കണ്ണുവെക്കുന്നുവെന്ന പ്രചാരണവുമായി ബി.ജെ.പി കേന്ദ്രങ്ങളും. അന്തരിച്ച മുൻ കേന ്ദ്ര മന്ത്രി അനന്ത് കുമാറിെൻറ ഭാര്യ തേജസ്വിനിക്ക് നൽകുമെന്ന് കരുതിയിരുന്ന ബംഗളൂരു സൗത്തിൽ മോദി മൽസരിക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
തേജസ്വിനിക്ക് നൽകുമെന്ന് പറഞ്ഞിരുന്ന സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് അത് കൊണ്ടാണെന്ന ന്യായമാണ് അതിന് ചൂണ്ടിക്കാട്ടുന്നത്. മോദി വരുമെന്ന പ്രചാരണത്തിനിടയിൽ കോൺഗ്രസ് ബി.കെ ഹരിപ്രസാദിനെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദശേിലെ വരാണസിയിലും ഗുജറാത്തിലെ വഡോദരയിലുമായിരുന്നു മോദി മൽസരിച്ചിരുന്നത്.
വരാണസിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വഡോദരയിൽ കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രിയുമായിരുന്നു മോദിയുടെ എതിരാളികൾ. രണ്ടിടത്തും മോദി ജയിക്കുകയും വരാണസിയിലെ എം.പി സ്ഥാനം നിലനിർത്തുകയും വഡോദര വിട്ടുകൊടുക്കുകയുമാണ് ചെയ്തത്. ഇത്തവണ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ മൽസരിക്കുന്നതിനാൽ ഗുജറാത്തിൽ മറ്റൊരു മണ്ഡലത്തിൽ മോദി മൽസരിക്കുകയില്ല. ആ നിലക്കാണ് കർണാടക പരിഗണിക്കുന്നതെന്നാണ് വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.