ഇന്ത്യയിൽ പബ്ജി നിരോധനം എന്നെന്നേക്കുമാക്കുമോ? സൂചനകളുമായി കേന്ദ്ര മന്ത്രി ജാവ്ദേക്കർ
text_fields
ന്യൂഡൽഹി: ചൈനീസ് മൊബൈൽ ആപുകൾക്ക് നിരോധനമേർപെടുത്തിയ കൂട്ടത്തിൽ കേന്ദ്ര സർക്കാർ ഉൾെപടുത്തിയ 'പബ്ജി'ക്ക് ഉടനൊന്നും നിരോധനം നീങ്ങില്ലെന്ന് സൂചന. ജനപ്രിയ ഓൺലൈൻ ഗെയിമായിരുന്ന 'പബ്ജി' മാസങ്ങളായി രാജ്യത്ത് ലഭ്യമല്ല. ഇതുൾപെടെ 100ലേറെ ചൈനീസ് െമാബൈൽ ആപുകൾക്കാണ് താഴു വീണിരുന്നത്. കൗമാരക്കാരുടെ ഇഷ്ട ഗെയിമായിരുന്ന 'പബ്ജി' ഹിംസയെ പ്രോൽസാഹിപ്പിക്കുന്നതും അശ്ലീലവും അതിൽ മാത്രമായി മുഴുകാൻ പ്രേരിപ്പിക്കുന്നവയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന ഗെയിമുകളും മറ്റും വികസിപ്പിക്കാനായി സ്ഥാപിച്ച പ്രത്യേക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
െമാബൈൽ ഫോണുകൾ വഴിയും മറ്റും ലഭ്യമായ പല ഗെയിമുകളും 'ഹിംസ നിറഞ്ഞതും അശ്ലീലവും അതിൽ മുഴുകാൻ നിർബന്ധിക്കുന്നതും ഒപ്പം കുരുന്നു മനസ്സുകളെ സങ്കീർണമാക്കുന്നതുമാണെന്നും പബ്ജി അതിൽ ഒന്നു മാത്രമാണെന്നും' ജാവ്ദേക്കർ പറഞ്ഞു. അവയെ വിമർശിക്കുന്നതിന് പകരം 'മേക് ഇൻ ഇന്ത്യ' കാമ്പയിനിൽ ഉൾപെടുത്തി സ്വന്തം ഗെയിമുകൾ വികസിപ്പിക്കുക മാത്രമാണ് പോംവഴി.
പുതുതായി സ്ഥാപിച്ച ഗെയിമിങ് കേന്ദ്രത്തിൽ വി.എഫ്.എക്, ഗെയിമിങ്, ആനിമേഷൻ എന്നിവ ഉൾപെടുത്തിയ കോഴ്സ് പഠിപ്പിക്കും. ഈ വർഷം മുതൽ തന്നെ കോഴ്സുകൾ ആരംഭിക്കും.
ബോംബെ ഐ.ഐ.ടിയുമായി സഹകരിച്ചാണ് സെന്‍റർ ഓഫ് എക്സലൻസ് എന്ന പേരിൽ സ്ഥാപനം തുടങ്ങുക. ഗെയിമിങ്, അനുബന്ധ മേഖലകൾ എന്നിവക്ക് ഈ കേന്ദ്രത്തിൽ സവിശേഷ പ്രാധാന്യം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.