ബി.ജെ.പിയുമായി ചർച്ച നടത്തിയതായി തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാം -സ്റ്റാലിൻ
text_fieldsചെന്നൈ: ബി.ജെ.പിയുമായി ചർച്ച നടത്തിയതായി തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനാണ് സ്റ്റാലിൻ ബി.ജെ.പി കേന ്ദ്രങ്ങളുമായി ബന്ധെപ്പടുന്നുണ്ടെന്ന് പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെ നേതാവും മന്ത്രിയുമായ ഡി .ജയകുമാറും ഇതേ വിഷയം ഉന്നയിച്ചിരുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൽ അഞ്ച് മന്ത്രിമാരെ തരപ്പെടുത്താനാണ് സ്റ്റാലിെൻറ ശ്രമമമെന്നും ജയകുമാർ പ്രസ്താവിച്ചിരുന്നു. ടി.ആർ.എസ് നേതാവ് കെ.ചന്ദ്രശേഖരറാവുമായ സ്റ്റാലിെൻറ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചൊവ്വാഴ്ച ജയകുമാറിെൻറ പ്രസ്താവന മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് തമിഴിസൈ സൗന്ദരരാജനും ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരു വശത്ത് രാഹുൽ, മറ്റൊരു ഭാഗത്ത് ചന്ദ്രശേഖരറാവു, വേറൊരിടത്ത് മോദി എന്നീങ്ങനെയാണ് സ്റ്റാലിൻ ബന്ധപ്പെടുന്നത്. ഡി.എം.കെ നിറം മാറുന്നത് രാഷ്ട്രീയത്തിൽ പതിവാണ്. രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് പറഞ്ഞ സ്റ്റാലിൻ ചന്ദ്രശേഖര റാവുമായി ചർച്ച നടത്തി.
സൗഹൃദ കൂടിക്കാഴ്ചയെന്ന് പറഞ്ഞ് ഒന്നര മണിക്കൂറോളം ചർച്ച നീണ്ടതും തമിഴിസൈ ചൂണ്ടിക്കാട്ടി. ഇൗ നിലയിലാണ് ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഇത് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും അല്ലാത്തപക്ഷം മോദിയും തമിഴിസൈയും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ചോദിച്ച് സ്റ്റാലിൻ രംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.