'ശരത് പവാർ-അദാനി കൂടിക്കാഴ്ചക്കെതിരെ സംസാരിക്കുമോ?'; രാഹുൽ ഗാന്ധിയുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്ന് അസം മുഖ്യമന്ത്രി
text_fieldsഗുജറാത്ത്: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പരാമർശങ്ങളെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുജറാത്തിൽ ശനിയാഴ്ച നടന്ന ഒരു ഫാക്ടറിയുടെ ഉദ്‌ഘാടന ചടങ്ങിൽ പവാറും- അദാനിയും ഒരുമിച്ച് ഒരു ഫാക്ടറി ഉദ്‌ഘാടനം ചെയ്യുന്ന ചിത്രത്തെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്. നരേന്ദ്ര മോദിയെയും അദാനിയുടെയും ഒരുമിച്ചു കാണുമ്പോൾ മാത്രം പരാമർശങ്ങൾ നടത്തുന്ന രാഹുൽ രാഷ്ട്രീയത്തിലെ ബ്ലാക്ക്‌മെയിലിന്റെ വക്‌താവാണെന്ന് അഭിപ്രായപ്പെട്ടു.
ശനിയാഴ്ച അഹമ്മദാബാദിൽ ഗൗതം അദാനിയെ കണ്ട ശരദ് പവാറിനെതിരെ രാഹുൽ ഗാന്ധി സംസാരിക്കുമോയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. ഒരു ബിസിനെസ്സുകാരെന്റെ പേര് പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യുന്ന രാഹുൽ ഗാന്ധി ഇന്നലെ നടന്ന പരിപാടിയിൽ ഏതെങ്കിലും എൻഡിഎ ഗവൺമെന്റിലെ മന്ത്രിമാർ ഉണ്ടെങ്കിൽ എന്ത് പറയുമായിരുന്നെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ശരദ് പവാർ അദാനിയെ വീട്ടിൽ പോയി കണ്ടിരുന്നു, എന്നാൽ അതിനെതിരെ അദ്ദേഹം സംസാരിക്കുമോ എന്ന് ചോദിച്ച ബിശ്വ ശർമ്മ എല്ലാവരും രാഹുലിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഞായറാഴ്ച രാഹുൽ ഗാന്ധിയും ഹിമന്ത ബിശ്വ ശർമ്മയും പങ്കെടുത്ത ഒരു മാധ്യമ കോൺക്ലേവിൽ അദ്ദേഹം ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കേണ്ട വേദിയിൽ പണത്തെയും ബിസിനസുകാരനെയും കുറിച്ച് സംസാരിച്ചെന്നും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയത്തിൽ താൻ നിരാശനായെന്നും " ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.