കുച്ച്ബിഹാർ വെടിവെപ്പ്: ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ തൻെറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ ജനം പറഞ്ഞാൽ രാജി വെക്കുമെന്ന് അമിത് ഷാ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തോൽക്കുമെന്നും മമതക്ക് മേയ് രണ്ടിന് രാജിവെക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. നോർത്ത് 24 പർഗാനസ് ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേന്ദ്ര സേനയെ ആക്രമിക്കാൻ മമത ആഹ്വാനം ചെയ്യുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്തിയത് ബി.ജെ.പിയാണെന്നും തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ ബി.ജെ.പി തോക്കെടുക്കാൻ തുടങ്ങിയെന്നും മമത പറഞ്ഞു. ഇതിനുള്ള പ്രതികാരം ജനങ്ങൾ ബാലറ്റിലൂടെ തീർക്കുമെന്നും മമത പ്രതികരിച്ചു.
കുച്ച്ബിഹാറിൽ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നെന്നും വാർത്തസമ്മേളനത്തിൽ മമത കുറ്റപ്പെടുത്തിയരുന്നു. തെരഞ്ഞെടുപ്പ് കമീഷനെതിരെയും മമത വിമർശനമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.