സ്വേച്ഛാധിപത്യത്തിന്റെ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കും; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി യെച്ചൂരി
text_fieldsന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യവെച്ച് അപകീർത്തി കേസുകളെ സർക്കാർ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം.
അപകീർത്തി കേസുകളെ നേതാക്കളെ അയോഗ്യരാക്കാനും ഇപ്പോൾ ഉപയോഗിച്ചുവെന്ന് രാഹുൽ ഗാന്ധിയുടെ ഉദാഹരണം മുൻനിർത്തി സീതാറാം യെച്ചൂരി പറഞ്ഞു. ഇ.ഡിയും സി.ബി.ഐയേയും ദുരുപയോഗം ചെയ്തതിന് സമാനമാണിതെന്നും സ്വേച്ഛാധിപത്യത്തിന്റെ ഇത്തരം ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.