മതനിരപേക്ഷ ശക്തികളുടെ വിശാല വേദിക്ക് ശ്രമിക്കുമെന്ന് സി.പി.എം
text_fieldsചെന്നൈ: ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാടാൻ മതേതര ശക്തികളെ യോജിപ്പിച്ച് വിശാല വേദി രൂപവത്കരിക്കാൻ സി.പി.എം ശ്രമിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മധുരയിൽ പാർട്ടിയുടെ 23ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വർധനയും വർഗീയ വിദ്വേഷം പടർത്തലും ഉൾപ്പെടെ ജനവിരുദ്ധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ബി.ജെ.പിക്ക് തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനാവുന്നതിെൻറ കാരണങ്ങളെക്കുറിച്ചും വിശകലനം ചെയ്യും. പാർലമെന്റിൽ ചർച്ചകളൊന്നും നടക്കുന്നില്ല. സംസ്ഥാനങ്ങളുടെ ഫെഡറലിസത്തെ തകർക്കുകയെന്നതാണ് ബി.ജെ.പി അജണ്ടയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, യു. വാസുകി, ടി.കെ. രംഗരാജൻ തുടങ്ങിയവരും പങ്കെടുത്തു. മുതിർന്ന നേതാവ് എൻ. ശങ്കരയ്യ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.