ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കൈവീശുന്നത് രാഹുലല്ല, അപരൻ -ആരോപണവുമായി ഹിമന്ത ശർമ
text_fieldsഗുവാഹതി: ഭാരത് ജോഡോ ന്യായ് യാത്രയിൽ കൈവീശുന്നത് രാഹുൽ ഗാന്ധിയുടെ അപരനാണെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ. രാഹുലിന് അപരനുണ്ടെന്നാണ് ഹിമന്തയുടെ ആരോപണം. യാത്രക്കിടെ ബസിലിരുന്ന് കൊണ്ട് ജനങ്ങൾക്കു നേരെ കൈവീശിയത് രാഹുൽ അല്ലെന്ന് ഹിമന്ത ആരോപിച്ചു. ഇതുസംബന്ധിച്ചുള്ള തെളിവുകൾ പുറത്തുവിടുമെന്നും ഹിമന്ത വ്യക്തമാക്കി.
''ഇതൊന്നും വെറുതെ പറയുന്നതല്ല. അപരന്റെ പേര് സംബന്ധിച്ച വിവരങ്ങളെല്ലാം പങ്കുവെക്കും. കുറച്ചു ദിവസം കാത്തിരിക്കൂ.''-എന്നാണ് ശനിയാഴ്ച സോണിത്പൂരിൽ മാധ്യമ പ്രവർത്തകരോട് ഹിമന്ത പറഞ്ഞത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗുവാഹത്തിയിൽ ഉണ്ടാകില്ലെന്നും തിരിച്ചെത്തിയാൽ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
ജനുവരി 18മുതൽ 25വരെയാണ് യാത്രയുടെ ഭാഗമായി രാഹുൽ അസമിലുണ്ടായിരുന്നു. യാത്രക്കിടെ ഹിമന്തക്കെതിരെ നിരവധി ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്. അഴിമതിയായിരുന്നു അതിൽ ഏറ്റവും പ്രധാനം. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നാണ് രാഹുൽ ഹിമന്തയെ വിശേഷിപ്പിച്ചത്.
ഇതിൽ പ്രകോപിതനായ ഹിമന്ത, യാത്രക്ക് ഗുവാഹത്തിയിൽ പ്രവേശനം നിഷേധിക്കുകയും അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.
ബിഹാറിൽ 14 ലോക്സഭ സീറ്റുകളാണുള്ളത്. അതിൽ ഒമ്പതെണ്ണം ബി.ജെ.പിക്കും മൂന്നെണ്ണം കോൺഗ്രസിനുമാണ്. എ.ഐ.യു.ഡി.എഫിനും സ്വതന്ത്രനും ഒരോന്ന് വീതവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.