മോദി ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ തല മൊട്ടയടിക്കുമെന്ന് എ.എ.പി നേതാവ് സോമനാഥ് ഭാരതി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ താൻ തലമൊട്ടയടിക്കുമെന്ന് എ.എ.പി നേതാവ് സോമനാഥ് ഭാരതി. ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഇൻഡ്യ സഖ്യം സർക്കാർ രുപീകരിക്കും. എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സോമനാഥ് ഭാരതിയുടെ പ്രതികരണം.
ഇത് നിങ്ങൾക്ക് കുറിച്ചുവെക്കാം. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ താൻ തലമൊട്ടയടിക്കും. മോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഇൻഡ്യ സഖ്യം വിജയിക്കും. നരേന്ദ്ര മോദി തന്റെ തോൽവി പ്രവചിക്കാൻ എക്സിറ്റ്പോളുകളെ അനുവദിക്കുന്നില്ല. നമുക്ക് ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നിരുന്നു. ഭൂരിപക്ഷം അഭിപ്രായ സർവേകളും ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരുന്നത്.
അതേസമയം, എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി പ്രധാന പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. അരവിന്ദ് കെജ്രിവാൾ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളെല്ലാം ഇൻഡ്യ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.