രക്തം ചിന്താനും തയാർ, ബംഗാൾ വിഭജനം അനുവദിക്കില്ല -മമത ബാനർജി
text_fieldsകൊൽക്കത്ത: ബംഗാൾ വിഭജിച്ച് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്ന ചില ബി.ജെ.പി നേതാക്കളുടെ ആവശ്യം നടപ്പാകില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി മമത ബാനർജി. ഇതിനായി തന്‍റെ രക്തം ചിന്താൻ തയാറാണെന്നും മമത പറഞ്ഞു.
പതിറ്റാണ്ടുകളായി വിവിധ സമുദായങ്ങൾ സഹിഷ്ണുതയോടെ ജീവിക്കുന്ന ബംഗാളിനെ രണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിഭജിച്ച് കാംതാപൂർ എന്ന സംസ്ഥാനം കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ തടയും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യാജ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അപ്രത്യക്ഷരാകുകയും ചെയ്യുന്നവരാണ് ബി.ജെ.പിയെന്നും മമത പറഞ്ഞു.
"ബംഗാൾ വിഭജിക്കുന്നതിൽ തടസ്സം നിന്നാൽ കൊല്ലുമെന്ന് ചിലർ ഭീഷണിയുയർത്തുന്നുണ്ട്. പണ്ടും സംസ്ഥാനം രണ്ടാക്കാൻ ഗോർഖ, രജ്ബൻഷി തുടങ്ങിയ വംശം ഇവിടെ ലഹളകൾ നടത്തിയിരുന്നു. ഗോർഖകളെ കൂട്ടുപിടിച്ചാണ് ഇപ്പോൾ പ്രശ്നങ്ങളുണ്ടാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി ഗോർഖകൾക്ക് സ്വന്തമായി ഭൂമി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബി.ജെ.പി"- മമത പറഞ്ഞു.
മമതയുടെ പ്രതികരണത്തിന് പിന്നാലെ കാംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് ജീവൻ സിൻഹപരിഹാസവും ഭീഷണിയുമായി രംഗത്തെത്തി. ഉത്തര ബംഗാളിലെ ജില്ലകൾ ചേർത്ത് പുതിയ സംസ്ഥാനമുണ്ടാക്കുമെന്ന് അലിപൂർദ്വാർ ബി.ജെ.പി എം.പി. ജോൺ ബർലയും കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.