ഡൽഹിയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നത് ദലിത് ആയതിനാലെന്ന് പ്രതികൾ
text_fieldsന്യൂഡൽഹി: ആഗസ്റ്റ് ഒന്നിന് ഡൽഹി ഓൾഡ് നംഗലിൽ ഒമ്പതു വയസ്സുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം ദഹിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ദലിത് ആയതുകൊണ്ടാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച സാക്ഷി മൊഴിയിൽ പറയുന്നു. ക്രൂരകൃത്യങ്ങൾക്കു ശേഷം പ്രതികൾ സഹായം തേടി സമീപിച്ചയാളുടെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സഹായം തേടി സമീപിച്ചപ്പോൾ എന്തിന് ക്രൂരത ചെയ്തെന്നുവെന്ന ചോദ്യത്തിന് ദലിത് ആയതുകൊണ്ട് എന്നാണ് പ്രതികളായ ശ്മശാനത്തിലെ പൂജാരി രാധേശ്യാമും കുൽദീപ് സിങ്ങും മറുപടി നൽകിയതെന്നാണ് െപാലീസ് സമർപ്പിച്ച സാക്ഷി മൊഴിയിലുള്ളത്.
വീട്ടുകാരുടെ സമ്മതമില്ലാതെയാണ് മൃതദേഹം ദഹിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരോടൊപ്പം ചിത കെടുത്താൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി ഓടിച്ചു. എ.സി.പി, എസ്.എച്ച്.ഒ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ ഈ സമയം അവിടെയുണ്ടായിരുന്നുവെന്നും സാക്ഷി മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
ബലാത്സംഗം െചയ്യുന്നതിനിടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ രാധേ ശ്യാം വായപൊത്തിപ്പിടിച്ചതിനെ തുടർന്ന് ശ്വാസം കിട്ടാതെയാണ് പെൺകുട്ടി മരിച്ചതെന്ന് പ്രതികൾ നൽകിയ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, കുട്ടിയെ രാധേ ശ്യാം മുമ്പും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുെണ്ടന്നും പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതിന് ശ്മശാനത്തിലെ ജീവനക്കാരായ സലീം അഹ്മദ്, ലക്ഷ്മി നാരായണൻ എന്നിവരാണ് അറസ്റ്റിലായത്്. വീട്ടിനടുത്തുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നും തണുത്ത വെള്ളമെടുക്കാനെത്തിയപ്പോഴാണ് പെൺകുട്ടി ക്രൂരതക്കിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.