ബി.ജെ.പി വീണ്ടും തരംതാഴ്ന്നു; മറുപടി ഫെബ്രുവരി 11ന് -കെജ്രിവാളിെൻറ മകൾ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറിെൻറ തീവ്രവാദി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാളിെൻറ മകൾ ഹർഷിത കെജ്രിവാൾ. രാഷ്ട്രീയത്തിലെ ഏറ്റവും തരം താഴ്ന്ന രീതിയിലാണ് ബി.ജെ.പി നേതാക്കൾ പെരുമാറുന്നത്. അവരുടെ ആരോപണങ്ങൾക്കുള്ള മറുപടി ഫെബ്രുവരി 11ന് കിട്ടുമെന്നും ഹർഷിത പറഞ്ഞു.
ബി.ജെ.പി ആരോപണങ്ങൾ ഉന്നയിച്ചോട്ടെ, 200 എം.പിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവന്ന് പ്രചരണം നടത്തട്ടെ. എന്നാൽ ഡൽഹിയിലെ രണ്ടുകോടി ജനങ്ങൾ എ.എ.പിക്കൊപ്പം പ്രചരണത്തിനുണ്ട്. ബി.ജെ.പിയുടെ ആരോപണങ്ങൾക്കാണോ എ.എ.പിയുടെ പ്രവർത്തനങ്ങൾക്കാണോ വോട്ട് എന്നത് െഫബ്രുവരി 11ന് അറിയാമെന്നും ഹർഷിത തുറന്നടിച്ചു.
ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയത് തീവ്രവാദമാണോ? വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തിയതാണോ തീവ്രവാദം, വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതാണോ തീവ്രവാദമെന്നും ഹർഷിത ചോദിച്ചു.
തങ്ങളുടെ പിതാവ് സാമൂഹിക പ്രവർത്തകൻ ആയിരുന്നു. അദ്ദേഹം തന്നെയും സഹോദരനെയും വീട്ടിലെ മറ്റംഗങ്ങളെയും രാവിലെ ആറു മണിക്ക് വിളിച്ചെഴുന്നേൽപ്പിച്ച് ഗീത വായിപ്പിക്കുമായിരുന്നു. അദ്ദേഹം ‘ഇൻസാൻ സെ ഇൻസാൻ കാ ഹോ ബെയ്ചാരാ’ എന്ന ഗാനം പാടിക്കുകയും ഗീത പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതാണോ തീവ്രവാദമാണോയെന്നും അവർ ആരാഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ എന്നിവരാണ് അരവിന്ദ് കെജ്രിവാളിനെതിരെ തീവ്രവാദി പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.