കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ മാത്രം കർഷകർ അവരുടെ വീടുകളിലേക്ക് മടങ്ങും -രാകേഷ് ടികായത്ത്
text_fieldsഗാസിയാബാദ്: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നത് വരെ കർഷക പ്രക്ഷോഭം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഏക വഴി കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയും വിളകൾക്ക് താങ്ങുവില ഉറപ്പാക്കുകയും ചെയ്താൽ കർഷക പ്രക്ഷോഭം പിൻവലിക്കും. കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ കർഷകർ അവരുടെ വീടുകളിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കും -ടികായത്ത് ട്വീറ്റ് ചെയ്തു. ജലം, ഭൂമി, വനം എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ കർഷക പ്രക്ഷോഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നവംബർ 26ന് കർഷക പ്രക്ഷോഭം ആരംഭിച്ച് ഒരു വർഷം തികയും. രാജ്യതലസ്ഥാന അതിർത്തികളായ സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് കർഷകരുടെ പ്രക്ഷോഭം. ആയിരക്കണക്കിന് കർഷകരാണ് മാസങ്ങളായി അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്.
കർഷകപ്രക്ഷോഭം പിൻവലിക്കുന്നതുമായി ബന്ധെപ്പട്ട് േകന്ദ്രസർക്കാറുമായി കർഷകർ 11 വട്ട ചർച്ചകൾ നടത്തിയിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങളാണ് മൂന്നു കാർഷിക നിയമങ്ങളുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, കോർപറേറ്റുകൾക്ക് കർഷകരെയും വിളകളെയും തീറെഴുതി നൽകുന്നതാണ് കാർഷിക നിയമങ്ങളെന്നാണ് കർഷകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.