കോവിഡ് വ്യാപനം തടയാൻ കേരള-മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന കർശനമാക്കും –യെദിയൂരപ്പ
text_fieldsബംഗളൂരു: ബംഗളൂരുവിലും കർണാടകയിലെ മറ്റു ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരുമെന്നും അതിർത്തികളിൽ പരിശോധന കർശനമാക്കാൻ അതത് ജില്ല ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനാണ് നിർദേശം.
കോവിഡ് രണ്ടാംഘട്ട വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.