Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ  കോൺഗ്രസിനെ പിന്തുണക്കുമെന്ന്​ ഹാർദിക്​

text_fields
bookmark_border
Hardik-Patel
cancel

അഹമ്മദാബാദ്​: ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന്​ പാട്ടീദാർ സമരനേതാവ്​ ഹാർദിക്​ പ​േട്ടൽ.  പാട്ടീദാർ സമുദായത്തി​​​​​െൻറ ആവശ്യങ്ങൾ കോൺഗ്രസ്​ അംഗീകരിച്ചുവെന്നും ഹാർദിക്​ വ്യക്​തമാക്കി. 

ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ മാറ്റി നിർത്തുക എന്നതാണ്​ പാട്ടീദാർ സമുദായത്തി​​െൻറ ആവശ്യം. ഇതിനായി പാട്ടീദാർ നേരിട്ട്​ ബി.ജെ.പിക്ക്​ എതിരെ രംഗത്തെത്തുമെന്നും ഹാർദിക്​ വ്യക്​തമാക്കി. സമുദായത്തെ വിൽക്കുകയാണ്​ ഹാർദിക്​ പ​േട്ടൽ ചെയ്യുന്നതെന്ന മറ്റ്​ മറ്റ്​ പാട്ടീദാർ സംഘടനകളുടെ ആരോപണവും അ​ദ്ദേഹം നിഷേധിച്ചു.

നവംബർ മൂന്നിനകം സംവരണ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കിയില്ലെങ്കിൽ കോൺഗ്രസിന്​ പിന്തുണ നൽകില്ലെന്ന്​ ഹാർദിക്​ പ​േട്ടൽ നേരത്തെ വ്യക്​തമാക്കിയിരുന്നു. തുടർന്ന്​ നടന്ന ചർച്ചയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ നൽകുന്ന സംവരണം പാട്ടീദാർ വിഭാഗത്തിന്​ നൽകാൻ തയാറാണെന്ന്​ കോൺഗ്രസ്​ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik patelgujarat electionmalayalam newsBJPBJP
News Summary - Will Support Congress, Says Hardik Patel, Amid Allegations of Sell-Out-India news
Next Story