ഉചിതമായ സമയത്ത് ബി.ജെ.പിയെ പാഠംപഠിപ്പിക്കും ; ബി.ആർ.എസ് എം.എൽ.എ
text_fieldsഹൈദരാബാദ്: ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രംഗത്തെത്തിയതിനെതിരെ പാർട്ടി എം.എൽ.എ രംഗത്ത്. ഉചിതമായ സമയത്ത് ബി.ജെ.പിയെ പാഠംപഠിപ്പിക്കുമെന്ന് ബി.ആർ.എസ് എം.എൽ.എ ദനം നാഗേന്ദർ പറഞ്ഞു.
‘‘ബി.ജെ.പി സർക്കാരിന്റെ പ്രതികാര നടപടികളെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും മുഖപത്രമായാണ് ഇ.ഡി പ്രവർത്തിക്കുന്നത്. ഇത് വളരെ അന്യായമാണ്. തനിക്ക് ഇതിലൊന്നും പങ്കില്ലെന്നും ഈ മദ്യവ്യാപാരവുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്നും അവർ-കവിത-ഇന്നലെ വ്യക്തമാക്കിയിരുന്നു.
“എക്സ്, വൈ അല്ലെങ്കിൽ ഇസഡ് ആരെങ്കിലും അവരുടെ പേര് പരാമർശിച്ചാൽ, അവർക്ക് (ഇ.ഡി) അത് ഗൂഢാലോചനയായി കണക്കാക്കാനാവില്ല. ഇന്നലെയും രാത്രി 10 മണിയോടെ അവർ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങി. ഒരു സ്ത്രീ ഇങ്ങനെ പീഡിപ്പിക്കപ്പെടുമ്പോൾ ആരും (ബി.ജെ.പി) വെറുതെ വിടില്ല. ബി.ആർ.എസ് പാർട്ടി പിന്നോട്ട് പോകില്ല. ഏത് പ്രത്യാഘാതവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഉചിതമായ സമയത്ത് ഞങ്ങൾ തീർച്ചയായും ബി.ജെ.പിയെ പാഠം പഠിപ്പിക്കും" -എ.എൻ.ഐയോട് സംസാരിച്ച നാഗേന്ദർ പറഞ്ഞു.
അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിതയെ ഇ.ഡി ചൊവ്വാഴ്ച ചോദ്യം ചെയ്തത് 10 മണിക്കൂർ ആണ്. മൂന്നാംതവണയാണ് അന്വേഷണ സംഘം കവിതയെ ചോദ്യംചെയ്യുന്നത്. കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇ.ഡിയുടെ ആരോപണം. മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളക്കും മുൻ ഓഡിറ്റർ ബുച്ചി ബാബുവിനുമൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്തെന്നാണ് സൂചന. മൂന്നാം തവണയാണ് കവിതയെ ചോദ്യം ചെയ്യുന്നത്. ഇ.ഡിക്ക് മുന്നിൽ ഹാജരാക്കുന്ന ഫോണുകൾ കവിത മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നു. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കവിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.