ഔദ്യോഗിക വസതി നവീകരണം; വ്യാജ അന്വേഷണം നടത്തിയതിന് പ്രധാനമന്ത്രി രാജിവെക്കുമോയെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: സി.ബി.ഐ അന്വേഷണത്തിൽ പരാജയപ്പെട്ടാൽ വ്യാജ അന്വേഷണം നടത്തിയതിന് പ്രധാനമന്ത്രി രാജിവെക്കുമോ എന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. കോവിഡ് സമയത്ത് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതിയിൽ 45 കോടി രൂപക്ക് നവീകരണ പ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തെ സ്വാഗതം ചെയ്തതിനൊപ്പം അന്വേഷണ ഏജൻസിക്ക് ഒന്നും കണ്ടെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര വ്യാജ അന്വേഷണങ്ങൾ ആരംഭിച്ചാലും തലകുനിക്കില്ലെന്നും പ്രധാനമന്ത്രി പരിഭ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
"മുമ്പ് നടന്ന അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്താനായിട്ടില്ല. അതുപോലെ ഇതിലും ഒന്നും കണ്ടെത്തില്ല. വ്യാജ അന്വേഷണം നടത്തിയതിന് പ്രധാനമന്ത്രി രാജിവെക്കുമോ? അവർ എനിക്കെതിരെ 33 കേസുകൾ രജിസ്റ്റർ ചെയ്തു. എട്ട് വർഷമായി അന്വേഷണം നടക്കുകയാണ്. ഞാൻ ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷവും ഒന്നും കണ്ടെത്തിയില്ല" -കെജ്രിവാൾ പറഞ്ഞു.
ഔദ്യോഗിക വസതി പുതുക്കിപ്പണിയാൻ ഡൽഹി സർക്കാർ 45 കോടി രൂപ ചെലവഴിച്ചതായി ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഡൽഹി ചീഫ് സെക്രട്ടറിയോട് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകൾ കണ്ടെത്തിയതാണ് വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.