റെയിൽവേയും വിൽക്കുമോ ?; ഉത്തരം നൽകി പിയൂഷ് ഗോയൽ
text_fieldsന്യൂഡൽഹി: റെയിൽവേയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച പ്രസ്താവനയുമായി കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്വകാര്യവൽക്കരിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേ രാജ്യത്തിേന്റയും ജനങ്ങളുടേയും സ്വത്താണ്. അത് ആർക്കും തൊടാനാവില്ല. റെയിൽവേ സ്വകാര്യവൽക്കരിക്കില്ലെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
റെയിൽവേ സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം നടത്തുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിന്‍റെ അജണ്ടയാണിതെന്നും ഗോയൽ പറഞ്ഞു. പശ്ചിമബംഗാളിലെ ഖരക്പൂരിൽ സംസാരിക്കുേമ്പാഴായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷം ചില സ്റ്റേഷനുകളുടെ നടത്തിപ്പവകാശം റെയിൽവേ സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്നു.
പി.പി.പി മോഡലിലാണ് സ്റ്റേഷനുകളുടെ നടത്തിപ്പവകാശം നൽകിയത്. ഇതിനൊപ്പം സ്വകാര്യ കമ്പനികൾ നടത്തുന്ന ട്രെയിനുകളും നിലവിൽ വന്നിരുന്നു. 150 ട്രെയിനുകളുടേയും 50 സ്റ്റേഷനുകളുടേയും നടത്തിപ്പവകാശം സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കവുമായാണ് റെയിൽവേ മുന്നോട്ട് പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.