മറ്റൊരു വിഷവിത്തിനെ കൂടി ബി.ജെ.പി പുറത്താക്കി, ഈ വിദ്വേഷ മിത്രങ്ങളെ എന്നെങ്കിലും അറസ്റ്റ് ചെയ്യുമോ? -ബി.വി. ശ്രീനിവാസ്
text_fieldsന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പുറത്താക്കിയതിന് പിന്നാലെ ഇസ്ലാമിനെതിരെ വിദ്വേഷ ട്വീറ്റുകൾ ചെയ്ത ഹരിയാന ഐ.ടി സെൽ തലവൻ അരുൺ യാദവിനെയും ബി.ജെ.പി പുറത്താക്കിയതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്.
'വിഷവിത്തുകളുടെ അറ്റമില്ലാ കടലിൽ നിന്ന് ഒന്നിനെ കൂടി ബി.ജെ.പി പുറത്താക്കി. എന്നാൽ, കണ്ണിൽപൊടിയിടുന്ന ഈ പരിപാടിക്ക് പകരം വിേദ്വഷ മിത്രങ്ങളെ എന്നെങ്കിലും അറസ്റ്റ് ചെയ്യുമോ?' എന്നാണ് ശ്രീനിവാസ് ട്വീറ്റിലൂടെ ചോദിച്ചത്.
മുസ്‍ലിംകൾക്കും ഇസ്‌ലാമിനുമെതിരായ വിവാദ ട്വീറ്റുകളുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ബി.ജെ.പിയുടെ ഹരിയാന ഐ.ടി സെൽ തലവൻ അരുൺ യാദവിനെ പാർട്ടി വ്യാഴാഴ്ച പുറത്താക്കിയത്. അരുൺ യാദവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിവാദമാവുകയും 'അറസ്റ്റ് അരുൺയാദവ്' എന്ന ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
യാദവിനെ തൽസ്ഥാനത്തു നിന്ന് അടിയന്തിരമായി മാറ്റുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ഒ.പി ധങ്കർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, എന്താണ് കാരണമെന്ന് അതിൽ വ്യക്തമാക്കിയിട്ടില്ല. അരുൺ യാദവിന്റെ 2017 മുതലുള്ള നിരവധി ട്വീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ArrestArunYadav എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നത്.
നാല് വർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് അരുൺ യാദവിനെ അറസ്റ്റ് ചെയ്തുകൂടാ എന്നാണ് മിക്ക ട്വീറ്റുകളിലും ചോദിക്കുന്നത്. എന്നാൽ, ഇയാൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
2017 മുതൽ ഈ വർഷം മെയ് വരെയുള്ള അരുണിെൻറ വിദ്വേഷ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ആളുകൾ അറസ്റ്റിന് ആവശ്യപ്പെടുന്നത്. ഇതിനകം 1.65 ലക്ഷം പേർ ഇത് ഷെയർ ചെയ്‌തതോടെ, #ArrestArunYadav എന്ന ടാഗ് വ്യാഴാഴ്ച ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിലൊന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.