എയർ ഇന്ത്യ വിമാനത്തിെൻറ ജനൽ അടർന്നു വീണു; മൂന്നുപേർക്ക് പരിക്ക് -വിഡിയോ
text_fieldsന്യൂഡൽഹി: പഞ്ചാബിലെ അമൃതസറിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിെൻറ ജനൽ അടർന്നു വീണു. തുടർന്ന് വിമാനം കുലുങ്ങുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനൽ പെട്ടന്ന് അടക്കാൻ കഴിഞ്ഞതുമൂലം വൻ അപകടമാണ് ഒഴിവായത്.
ഏപ്രിൽ 19 ന് അമൃതസറിൽ നിന്നും ഡൽഹിയിലേക്ക് 240 യാത്രക്കാരുമായി തിരിച്ച വിമാനത്തിലാണ് ജനൽ ഇളകിവീണത്. അമൃസറിൽ നിന്നും പറന്നുയർന്ന് 35 മിനിറ്റ് കഴിഞ്ഞ ശേഷമാണ് അപകടമുണ്ടായത്. 15,000 അടി ഉയരത്തിൽ പറന്നുയർന്നുകൊണ്ടിരിക്കയാണ് സംഭവം.
ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. 10-20 മിനിറ്റ് നേരത്തോളം വിമാനം ഇളകിയതായും യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനും എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബോർഡും അന്വേഷണത്തിന് ഉത്തരവിട്ടു.
#WATCH Air India flight from Amritsar to Delhi experienced severe turbulence and three passengers sustained minor injuries. A window panel also fell off. DGCA begins probe (19.4.18) pic.twitter.com/WBp0v56oTy
— ANI (@ANI) April 22, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.