ജഗെൻറ വീടിന് 73 ലക്ഷത്തിെൻറ ജനവാതിലും വാതിലും; വിമർശനവുമായി പ്രതിപക്ഷം
text_fieldsഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിക്കായി നിർമിക്കുന്ന വീടിെൻറ ജനലുകൾക്കും വാതില ുകൾക്കുമായി 73 ലക്ഷം രൂപ അനുവദിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷം. അതീവസുരക്ഷയും ഉന്നത നിലവാരവുമുള്ള ജനലുകള ും വാതിലുകളും സ്ഥാപിക്കാനാണ് 73 ലക്ഷം രൂപ പാസാക്കി സർക്കാർ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ വസതിക്കായി 16 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. വിജയവാഡയിലെ തടേപ്പള്ളി ഗ്രാമത്തിലുള്ള വസതിയിലേക്കായി മൂന്നു കോടി ചെലവിട്ട് റോഡ് പണിതതും വിവാദത്തിലായിരുന്നു. മെയ് 30ന് അധികാരമേറ്റ ജഗൻ ജൂലൈ 25നാണ് സ്വന്തം വസതിയിലേക്ക് റോഡ് നിർമിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം രണ്ടുകോടി രൂപയോളം ചെലവഴിച്ച് ഹെലിപാഡ് നിർമിക്കുകയും സുരക്ഷക്കായി ഗാർഡ് റൂം, പൊലീസ് ബാരക്, സെക്യൂരിറ്റി പോസ്റ്റ്് എന്നിവ ഒരുക്കുന്നതിനായി ഉത്തരവിടുകയും ചെയ്തിരുന്നു.
ജൂലൈ ഒമ്പതിന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ 8.5 ലക്ഷം രൂപ ചെലവിൽ ഇലക്ട്രിക് ജോലികൾ തീർക്കാനുള്ള ഉത്തരവും പുറത്തിറക്കി. ജൂൈലയിൽ 24.5 ലക്ഷം ചെലവഴിച്ചാണ് ഹൈദരാബാദിലെ തെൻറ വസതി പുതുക്കുകയും സുരക്ഷ സജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത്.
കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന മുഖ്യമന്ത്രിയുടെ ദുർഭണത്തിലൂടെ ആന്ധ്രാപ്രദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. ഒരു രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയെന്ന് പറഞ്ഞു നടക്കുന്ന ജഗെൻറ കാപട്യമാണ് പുറത്തുവരുന്നതെന്ന് നായിഡുവിെൻറ മകനും ടി.ഡി.പി നേതാവുമായ എൻ. ലോകേഷ് ട്വിറ്ററിലൂടെ വിമർശിച്ചു.
നേരത്തെ ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം ജഗന്‍ പൊളിച്ചുനീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.