ശൈത്യകാല സമ്മേളനം അന്ത്യത്തിലേക്ക്; സസ്പെൻഷനിലായവരുടെ എണ്ണം കൂടി
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ ഇതുവരെ സസ്പെൻഷനിലായ എം.പിമാരുടെ എണ്ണം 13 ആയി. സസ്പെൻഷൻ വാർത്തയറിഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഒരാളായി താനുമുണ്ടാകുമെന്ന് ഡെറിക് ഒബ്റേൻ അറിയിച്ചു.
വ്യാഴാഴ്ച അവസാനിപ്പിക്കാൻ തീരുമാനിച്ച രാജ്യസഭ സമ്മേളനം ബുധനാഴ്ചതന്നെ പിരിയുമെന്ന സൂചനകൾക്കിടയിലാണ് ഡെറികിെൻറ സസ്പെൻഷൻ. പ്രതിപക്ഷവുമായി ഏറ്റുമുട്ടലിെൻറ പാതയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റൂൾ ബുക്ക് എറിഞ്ഞ ശേഷമുള്ള കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവിെൻറയും പിയൂഷ് ഗോയലിെൻറയും രൂക്ഷമായ അഭിപ്രായ പ്രകടനങ്ങൾ. സഭാ നടത്തിപ്പിനെതിരെ രോഷപ്രകടനം പാടില്ലെന്ന രാജ്യസഭ ചട്ടം ലംഘിച്ചാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ റൂൾ ബുക്ക് എറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയിൽ കുറ്റപ്പെടുത്തി.
സെക്രട്ടറി ജനറലിന് നേരെയായിരുന്നു ഡെറികിെൻറ രോഷപ്രകടനം. ഒരു സഭ നേതാവും എം.പിയും ഇത്തരത്തിൽ ചെയ്യാൻ പാടില്ലെന്നും യാദവ് ഒാർമിപ്പിച്ചു. കഴിഞ്ഞ സമ്മേളനത്തിൽ കാണിച്ച അച്ചടക്ക ലംഘനത്തിന് കൈക്കൊണ്ട നടപടിയിൽനിന്ന് പ്രതിപക്ഷത്തിന് മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അതു തെറ്റിയെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഡെറികിനെതിരെ നടപടി വേണമെന്ന് ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ ചട്ടപ്രകാരം നടപടിയെടുക്കുമെന്ന് പ്രതികരിച്ച ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണൻ റൂൾബുക്ക് പിന്തുടരണം എന്നേ തനിക്ക് ആവശ്യപ്പെടാനുള്ളൂ എന്ന് വ്യക്തമാക്കി. അതിനു ശേഷം രാജ്യസഭ നടപ്പുസമ്മേളനത്തിൽനിന്ന് ഡെറികിനെ സസ്പെൻഡ് ചെയ്തതായി അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചും അജണ്ടകളെല്ലാം പുർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യസഭ ഒരു ദിവസം നേരത്തേ പിരിയാൻ സർക്കാറിന് ആലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. രാജ്യസഭ പിരിയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എളമരം കരീമും ബിനോയ് വിശ്വവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.