ശീതകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ- ഓം ബിർള
text_fieldsന്യൂഡൽഹി: ശീതകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടത്തുന്നത് പരിഗണിക്കുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. 2022 ഒക്ടോബറോടെ മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
പഴയ മന്ദിരത്തേക്കാളും സാങ്കേതിക-സുരക്ഷ കാര്യത്തിൽ ഏറെ വികസിതമാണ് പുതിയ പാർലമെന്‍റ് മന്ദിരം.
പുതിയ മന്ദിരത്തെ കുറിച്ച് എല്ലാ പാർട്ടി അംഗങ്ങളും നേതാക്കളുമായി സംസാരിക്കണമെന്നും സുഖമമായി പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ അംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
മന്ദിരത്തിന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്‍റെ പേര് നൽകണമെന്ന് 2022 മെയിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സാമുദായിക സൗഹാർദത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനാണ് പേര് നിർദേശിച്ചത്. പഴയ പാർലമെന്‍റ് മന്ദിരത്തലും ഉചിതമായ പ്രവർത്തനങ്ങൾ തുടരുമെന്ന് ഓം ബിർള മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.