പാർലമെൻറിലേക്ക് ട്രാക്ടർ ഒാടിച്ച് യുവ എം.പി
text_fieldsന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഒ.പി. ചൗതാലയുടെ പൗത്രൻ ദുഷ്യന്ത് ചൗതാല പാർലമെൻറിലേക്ക് ട്രാക്ടർ ഒാടിച്ച് എത്തി. ഇന്ത്യൻ നാഷനൽ ലോക്ദൾ (െഎ.എൻ.എൽ.ഡി) െൻറ ഹിസാർ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന, പാർലമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയെന്ന റെേക്കാഡുമുള്ള 29കാരനായ ദുഷ്യന്ത് പച്ചനിറത്തിലുള്ള ട്രാക്ടർ ഒാടിച്ചാണ് രാവിലെ പാർലമെൻറിലേക്ക് എത്തിയത്. കർഷകരോടുള്ള സർക്കാറിെൻറ നയത്തിൽ പ്രതിഷേധിച്ചാണ് നടപടി.
പതിവില്ലാത്ത കാഴ്ചകണ്ട് അമ്പരന്ന സുരക്ഷ ഉദ്യോഗസ്ഥർ പാർലമെൻറ് ഗേറ്റിന് മുന്നിൽ വാഹനം തടഞ്ഞു. ട്രാക്ടർ പോലുള്ള വാഹനങ്ങൾ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചുവെങ്കിലും താൻ രണ്ടു ദിവസം മുേമ്പ പ്രത്യേക അനുമതി വാങ്ങിയെന്ന് എം.പി അറിയിച്ചതോടെ അടഞ്ഞ വാതിലുകൾ ആദ്യമായി ട്രാക്ടറിന് മുന്നിൽ തുറന്നു.
വിലകൂടിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടത്തുതന്നെ തെൻറ ട്രാക്ടറും നിർത്തിയിേട്ട ദുഷ്യന്ത് അടങ്ങിയുള്ളൂ. ട്രാക്ടറിനെ കാർഷിക വാഹനത്തിെൻറ പട്ടികയിൽനിന്ന് മാറ്റി സാധാരണ വാഹനമാക്കി മോേട്ടാർ വാഹന ചട്ടത്തിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചാണ് തെൻറ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചട്ടത്തിൽ മാറ്റം വരുത്തുന്നതോടെ ട്രാക്ടറിെൻറ വില വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.