പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; വഖഫ് ഭേദഗതി ഉൾപ്പടെ 15 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും
text_fieldsന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം 15 ബില്ലുകള്‍ ശീതകാല സമ്മേളത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. വഖഫില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ തള്ളി. നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ അദാനി വിഷയത്തിലടക്കം പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.
വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും. മുനമ്പം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ വഖഫ് നിയമ ഭേദഗതി ബില്‍ ചൂണ്ടിക്കാട്ടിയാണ് ശക്തമായ ഇടപെടല്‍ കേന്ദ്രം ഉറപ്പ് നല്‍കുന്നത്. വഖഫ് സ്വത്തുക്കളിലടക്കം അന്തിമ വാക്ക് ജില്ലാ കളക്ടര്‍ക്കായിരിക്കും, വഖഫ് ബോര്‍ഡിലേക്ക് അമുസ്ലീം അംഗം , വനിത പ്രാതിനിധ്യം അടക്കം ഉറപ്പ് വരുത്തുന്ന ബില്ലിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ബില്ലുമായി മുന്‍പോട്ട് പോകുന്നത്. ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് , അദാനിക്കെതിരായ കേന്ദ്രത്തിന്റെ മൗനം എന്നീ വിഷയങ്ങളിൽ ഇരു സഭകളിലും പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ നീക്കം.
അതേസമയം വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടന്നേക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പാർലമെന്റിൽ പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസംബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.