ശീതകാല സമ്മേളനം ഡിസംബർ 15 ന് തുടങ്ങിയേക്കും
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ നടന്നേക്കുമെന്ന് റിപ്പോർട്ട്. നവംബറിൽ തുടങ്ങേണ്ട ശീതകാല സമ്മേളനം വൈകിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ശീതകാല സമ്മേളനം ഡിസംബറിൽ വിളിക്കുമെന്ന് പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ അറിയിച്ചിരുന്നെങ്കിലും തീയതികൾ വ്യക്തമാക്കിയിരുന്നില്ല.
മോദി ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുന്നതായും ഇതിനായി അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ് ഉയർത്തുന്നതെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. ശീതകാല സമ്മേളനത്തില്‍ മോദി സര്‍ക്കാറിന്‍റെ അഴിമതികൾ അംഗങ്ങള്‍ ചോദ്യം ചെയ്യും. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നതിനാലാണ് സമ്മേളനം വൈകിപ്പിക്കുന്നതെന്നായിരുന്നു സോണിയയുടെ ആരോപണം.
റാഫേൽ പോർവിമാന ഇടപാടിലെ ക്രമക്കേട്, ധിറുതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതു വഴിയുള്ള പ്രയാസങ്ങൾ, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തെ പാർലമെൻറ് സമ്മേളനം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതെന്ന് കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ആനന്ദ് ശർമ എന്നിവർ കുറ്റപ്പെടുത്തി.
സാധാരണഗതിയില്‍ നവംബര്‍ മാസത്തിലെ ആദ്യ അഴ്ചയില്‍ തുടങ്ങി നാല ആഴ്ചയോളമാണ് ശീതകാലസമ്മേളനം നടക്കാറുള്ളത്. കഴിഞ്ഞ ശീതകാല സമ്മേളനം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയായിരുന്നു നടന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.