പാർലമെൻറ് ശീതകാല സമ്മേളനം തുടങ്ങി
text_fieldsന്യൂഡൽഹി: പതിവിൽ നിന്ന് ഒരു മാസത്തോളം വൈകി തുടങ്ങിയ പാർലമെൻറ് ശീതകാല സമ്മേളനം സമീപ മാസങ്ങളിൽ വേർപിരിഞ്ഞ സിറ്റിങ് എം.പിമാർക്ക് ആദരമർപ്പിച്ച് പിരിഞ്ഞു. തിങ്കളാഴ്ച മുതലാണ് മറ്റു സമ്മേളന നടപടികളിലേക്ക് സഭ കടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമ്മേളനത്തിനെത്തിയിരുന്നു. സഭാ സമ്മേളനം ക്രിയാത്മകമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ ഉയർന്ന വികാരവും ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശരത് യാദവിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. വിഷയം ചർച്ച ചെയ്യണമന്നാവശ്യം അധ്യക്ഷൻ നിരാകരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം ബഹളം വെച്ചത്. ജനതാദൾ യുവിന്റെ ആവശ്യപ്രകാരം ശരത് യാദവിനെ രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
മറ്റു സമ്മേളനനടപടികളിലേക്ക് കടക്കുന്ന തിങ്കളാഴ്ച തന്നെയാണ് രണ്ടുസംസ്ഥാനങ്ങളിലും വോെട്ടണ്ണൽ. തുടർന്നങ്ങോട്ട്, അതിെൻറ വീര്യം സഭയിൽ നിറയും. ജി.എസ്.ടി പൊല്ലാപ്പുകൾ, മാന്ദ്യം, കാർഷികപ്രതിസന്ധി എന്നിവ മുൻനിർത്തി സർക്കാറിനെ സഭാസമ്മേളനത്തിൽ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിെൻറ മുന്നൊരുക്കം.
സഭാതല ഏകോപനം ചർച്ചചെയ്യാൻ പ്രതിപക്ഷപാർട്ടികൾ യോഗം ചേർന്നിരുന്നു. കോൺഗ്രസിനുപുറമെ ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.